
കൊല്ലം: കൊട്ടാരക്കരയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി സന്ദീപ് സ്കൂളിൽ പ്രശ്നക്കാരനായിരുന്നില്ലെന്ന് പ്രധാനാധ്യാപിക. സ്കൂളിൽ സന്ദീപിന്റെ പെരുമാറ്റത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ഇയാള്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന നെടുമ്പന സ്കൂൾ പ്രധാനാധ്യാപിക പറയുന്നത്. മാര്‍ച്ച് 31 വരെ സന്ദീപ് സ്കൂളിലെത്തിയിരുന്നുവെന്നും പെരുമാറ്റത്തിൽ അസ്വാഭാവികത ഇല്ലായിരുന്നെന്നും അധ്യാപിക വിശദീകരിക്കുന്നു.
വിലങ്ങറ യു പി സ്കൂളിലെ അധ്യാപകനായിരുന്ന സന്ദീപ് നെടുമ്പന യു പി സ്കൂളിൽ സംരക്ഷിത അധ്യാപകനായിട്ട് 2021ലാണ് എത്തിയതെന്നും പ്രധാനാധ്യാപിക പറയുന്നു. സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് അയല്‍വാസികള്‍ ആരോപിക്കുന്നുണ്ടെങ്കിലും സ്കൂളില്‍ പ്രശ്നക്കാരനല്ലായിരുന്നു എന്നാണ് പ്രധാനാധ്യാപികയും സഹ പ്രവര്‍ത്തകരും പറയുന്നത്. മാര്‍ച്ച് 31 വരെ സന്ദീപ് സ്കൂളിലെത്തിയിരുന്നു. എന്നാല്‍, സന്ദീപ് ലഹരിക്കടമ ആയിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Also Read: ഡോക്ടർ വന്ദനദാസിന്റെ കൊലപാതകം: വീഴ്ച്ചയില്ലെന്ന വിലയിരുത്തലുമായി പൊലീസ്, എഫ്ഐആറിൽ മാറ്റം വരുത്തും
അതേസമയം, വന്ദന ദാസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടുവളപ്പിൽ ആണ് സംസ്കാരം. ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടിലെത്തിച്ച് മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു. ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിയമസഭ സ്പീക്കർ എ എൻ ഷംസീറും ഉൾപ്പെടെയുള്ളവർ വന്ദനയുടെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ കടുത്തുരുത്തിയിലെത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam