സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ പൊട്ടിത്തെറി, രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി യോഗത്തിൽ, ആര്‍എസ്‍പിയിൽ കലഹം

Published : Mar 04, 2026, 03:02 PM IST
RSP iravipuram

Synopsis

കൊല്ലത്ത് ആര്‍എസ്‍പി ഇരവിപുരം മണ്ഡലം കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ. ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി എൻ.നൗഷാദ് യോഗത്തിൽ എത്തിയത് തർക്കത്തിന് വഴിവെച്ചു

കൊല്ലം: കൊല്ലത്ത് ആര്‍എസ്‍പി ഇരവിപുരം മണ്ഡലം കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ. ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി എൻ.നൗഷാദ് യോഗത്തിൽ എത്തിയത് തർക്കത്തിന് വഴിവെച്ചു. നൗഷാദിന്‍റെ രാജി പാർട്ടി സംസ്ഥാന നേതൃത്വം അംഗീകരിച്ചിരുന്നില്ല. ഇരവിപുരത്തേക്ക് ആദ്യ ഘട്ടത്തിൽ പരിഗണിക്കപ്പെട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു നൗഷാദിന്‍റേത്. സമവായ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് പാർട്ടിയെ എത്തിയതിൽ എൻ.കെ പ്രേമചന്ദ്രനെ നൗഷാദ് വിമർശിച്ചിരുന്നു. പരസ്യ പ്രസ്താവന നടത്തിയ നൗഷാദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് മണ്ഡലം കമ്മിറ്റി അംഗം ബിജു ലക്ഷ്മി കാന്തന്‍റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധിച്ചത്. കയ്യാങ്കളിയുടെ വക്കുവരെ എത്തിയ തർക്കം നേതൃത്വം ഇടപ്പെട്ട് അവസാനിപ്പിക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം; രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
സ്വകാര്യ വീഡിയോകള്‍ കൈക്കലാക്കാൻ യുവതി നടത്തിയ നീക്കം പാളി; സ്പാ നടത്തിപ്പുകാരിയെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസിൽ എട്ടുപേര്‍ പിടിയിൽ