വരൾച്ച രൂക്ഷം; കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ കുടിവെള്ളം കിട്ടാക്കനി

By Web TeamFirst Published Mar 16, 2019, 6:42 AM IST
Highlights

സര്‍ക്കാര്‍ ഓഫീസുകള്‍ പലതവണ കയറിയിറങ്ങിയെങ്കിലും ഈ ഭാഗത്തേക്ക് വെള്ളമെത്തിക്കാൻ ഒരു സംവിധാനവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എംഎസ്എല്ലിലേക്ക് പൈപ്പിടാൻ സര്‍ക്കാരിലേക്ക് അനുമതി തേടിയിട്ടുണ്ടെന്നാണ് പഞ്ചായത്തും ജലഅതോറിറ്റിയും നല്‍കുന്ന വിശദീകരണം.

കൊല്ലം: കടുത്ത വരള്‍ച്ച കാരണം കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളില്‍ കുടിവെള്ളം കിട്ടാക്കനി. തെൻമലയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് ദുരിതം കൂടുതൽ. റോഡില്‍ നിന്ന് കീഴ്ക്കാംതൂക്കായി കഴുതുരിട്ടിയാറിന് സമീപം കുഴികുത്തിയാണ് പ്രദേശവാസികള്‍ വെള്ളമെടുക്കുന്നത്.

എംഎസ്എല്‍ റോഡില്‍ നിന്നും ഏകേദശം ഇരുപതടി താഴ്ചയിലാണ് കഴുതുരുട്ടിയാര്‍ ഒഴുകുന്നത്. ദിവസം രണ്ട് തവണ ഇവിടെ താമസിക്കുന്നവര്‍ ആറിലേക്കിറങ്ങും.ഇടിഞ്ഞ് വീഴാറായ പഴയ കല്‍പ്പടവുകളിലൂടെയാണ് കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങുന്നത്. ആറിന് സമീപമുള്ള കുഴിയില്‍ നിറഞ്ഞിരിക്കുന്ന വെള്ളമെടുക്കും. തിരികെ വെള്ളവുമായി കറയിപ്പോകുന്നതും അപകടകരം.

സര്‍ക്കാര്‍ ഓഫീസുകള്‍ പലതവണ കയറിയിറങ്ങിയെങ്കിലും ഈ ഭാഗത്തേക്ക് വെള്ളമെത്തിക്കാൻ ഒരു സംവിധാനവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. 60 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. എംഎസ്എല്ലിലേക്ക് പൈപ്പിടാൻ സര്‍ക്കാരിലേക്ക് അനുമതി തേടിയിട്ടുണ്ടെന്നാണ് പഞ്ചായത്തും ജലഅതോറിറ്റിയും നല്‍കുന്ന വിശദീകരണം.

click me!