അസഹ്യമായ ചൂട്; ശബരിമലയിൽ വീണ്ടും പുലിയിറങ്ങി; ആരേയും ആക്രമിച്ചില്ല

Published : Mar 15, 2019, 11:29 PM IST
അസഹ്യമായ ചൂട്; ശബരിമലയിൽ വീണ്ടും പുലിയിറങ്ങി; ആരേയും ആക്രമിച്ചില്ല

Synopsis

ഭക്തർ നടന്ന് പോവുന്ന വഴിയ്ക്ക് കുറുകെ കടന്ന് പോയ പുലി ആരെയും അക്രമിച്ചില്ല

ശബരിമല: നീലിമല ബോട്ടത്തിൽ പുലിയിറങ്ങി. ചൂട് അസഹ്യമായതിനെത്തുട‍ന്നാണ് പുലി കാട് വിട്ടിറങ്ങി വരുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസവും പുലിയിറങ്ങിയിരുന്നു. ഭക്തർ നടന്ന് പോവുന്ന വഴിയ്ക്ക് കുറുകെ കടന്ന് പോയ പുലി ആരെയും അക്രമിച്ചില്ല. എന്നാലും പരമാവധി കൂട്ടത്തോടെ നടക്കാൻ വനം വകുപ്പ് ഭക്തർക്ക് നിർദേശം നൽകി.

പുലിയിറങ്ങിയതിനെത്തുട‍ന്ന്  ഭക്ത‍ർക്ക് മലകയറുന്നതിന് വനം വകുപ്പ് രണ്ട് മണിക്കൂറോളം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഭക്തരെ മരക്കൂട്ടത്തും പമ്പയിലും തടഞ്ഞിരുന്നു. നിലവിൽ നിയന്ത്രണം നീക്കിയെന്ന് വനം വകുപ്പ് അറിയിച്ചു. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം