തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങും; വെള്ളത്തിന് ഹെൽപ്പ് ലൈൻ, ആപ്പ്, വിവരങ്ങൾ ഇങ്ങനെ...

Published : Feb 07, 2024, 07:49 PM ISTUpdated : Feb 07, 2024, 07:53 PM IST
തലസ്ഥാനത്ത് കുടിവെള്ള വിതരണം മുടങ്ങും; വെള്ളത്തിന് ഹെൽപ്പ് ലൈൻ, ആപ്പ്, വിവരങ്ങൾ ഇങ്ങനെ...

Synopsis

ടാങ്കറിൽ വെളളം വേണ്ടവർ ഹെൽപ് ലൈൻ നമ്പർ- 8547697340-ൽ ബന്ധപ്പെടേണ്ടതാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ സ്മാർട്ട് ട്രിവാൻട്രം ആപ്പിലൂടെ ജലവിതരണത്തിനുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ - 9496434488 (24 മണിക്കൂറും), 0471 – 2377701.   

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള ജലശുദ്ധീകരണ ശാലകളിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തലസ്ഥാനത്ത് ശനിയാഴ്ച്ച രാവിലെ 7മുതൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് തിരുവനന്തപുരം പിഎച്ച് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ അറിയിച്ചു. അറ്റകുറ്റപ്പണികൾക്ക് ശേഷം താഴ്ന്ന പ്രദേശങ്ങളിൽ ശനിയാഴ്ച രാത്രി 10 മണിയോടു കൂടിയും, ഉയർന്ന പ്രദേശങ്ങളിൽ 11ന് ഉച്ചയോട് കൂടിയും ജല വിതരണം പൂർവസ്ഥിതിയിലാകും. ജനങ്ങൾ വേണ്ട മുൻ കരുതലുകൾ എടുത്ത് കേരള വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ടാങ്കറിൽ വെളളം വേണ്ടവർ ഹെൽപ് ലൈൻ നമ്പർ- 8547697340-ൽ ബന്ധപ്പെടേണ്ടതാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ സ്മാർട്ട് ട്രിവാൻട്രം ആപ്പിലൂടെ ജലവിതരണത്തിനുളള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ - 9496434488 (24 മണിക്കൂറും), 0471 – 2377701. 

പേരൂർക്കട, കവടിയാർ, പോങ്ങുമൂട്, കഴക്കൂട്ടം സെക്ഷനുകളുടെ പരിധിയിൽ വരുന്ന വഴയില, ഇന്ദിരാനഗർ, പേരൂർക്കട, ഊളംമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്റ്ററിയും പരിസരപ്രദേശങ്ങൾ
 
മെന്റൽ ഹോസ്പിറ്റൽ, സ്വാതിനഗർ, സൂര്യനഗർ, പൈപ്പിൻമൂട്, ജവഹർനഗർ, ഗോൾഫ് ലിംഗ്സ് കവടിയാർ, ദേവസ്വം ബോർഡ് ജംഗ്ഷൻ ക്ലിഫ്ഹൗസ്, നന്തൻകോട്, കുറവൻകോണം, ചരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ചൂഴംമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം എൻജിനിയറിങ് കോളേജ്, ആക്കുളം, ഗാന്ധിപുരം, ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്, അലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചേങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്ക്നോപാർക്ക്,  സിആർപിഎഫ് ക്യാംപ് പളളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളേജ്, ആർസിസി, ശ്രീചിത്ര ക്വാർട്ടേഴ്സ്, പുലയനാർകോട്ട, കുമാരപുരം കണ്ണമൂല, കരിക്കകം, ഉളളൂർ, പ്രശാന്ത് നഗർ, പോങ്ങുംമൂട്.

കുര്യാത്തി വണ്ടിത്തടം സെക്ഷനുകളുടെ പരിധിയിൽ വരുന്ന വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, പൂന്തുറ, മുട്ടത്തറ, പുത്തൻപള്ളി, കുര്യാത്തി, മണക്കാട്,  മാണിക്കവിളാകം, വള്ളക്കടവ്, കമലേശ്വരം, ആറ്റുകാൽ, കളിപ്പാങ്കുളം, അമ്പലത്തറ, തിരുവല്ലം, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂർ പഞ്ചായത്ത്. 

തിരുമല കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി.ടി.പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, നെട്ടയം, മൂന്നാംമൂട്. മണലയം, മണികണ്ഠേശ്വരം, കാച്ചാണി, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി., തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൻകടവ്, കുലശ്ശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുഗൾ, നെടുംകാട്, കാലടി, നീറമൺകര, കരുമം, വെള്ളായണി, മരുതൂർക്കടവ്, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്റ്റേറ്റ്, സത്യൻനഗർ, പ്രേംനഗർ, മേലാറന്നൂർ, മേലാംകോട്, പൊന്നുമംഗലം, ശാന്തിവിള, കാരക്കാമണ്ഡപം, പ്ലാങ്കാലമൂട്, ബണ്ട്റോഡ്, സ്റ്റുഡിയോറോഡ്, ആറന്നൂർ.

കൈകാട്ടി നിർത്തി, പിന്നാലെ ബസിനുനേരെ കല്ലെടുത്തെറിഞ്ഞു, ചില്ല് തകർത്തു, ബൈക്കിൽ സ്ഥലംവിട്ട യുവാവിനായി തെരച്ചിൽ

https://www.youtube.com/watch?v=Ko18SgceYX8

 

 

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി; സ്ഥാനാര്‍ത്ഥികളെ ഒറ്റ പട്ടികയായി ഈ മാസം 20ഓടെ പ്രഖ്യാപിക്കും
കേരള മനസാക്ഷിയെ ‍ഞെട്ടിച്ച ഇലന്തൂർ നരബലി കേസ്, അന്ധവിശ്വാസത്തിന്റെ പേരിൽ ക്രൂരകൊലപാതകങ്ങൾ, പത്മ കേസിൽ വിചാരണ തുടങ്ങി