കല്ലേറില്‍ ബസിന്‍റെ മുന്‍വശത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്ന് വീണിട്ടുണ്ട്. ബസിന് മുന്‍വശത്ത് ഇരുന്ന കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തൃശൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സമീപം ബസ് തടഞ്ഞ് നിര്‍ത്തി ബസിന് നേരെ കല്ലെറിഞ്ഞു. ഉച്ചതിരിഞ്ഞ് 2.45 ഓടെയാണ് സംഭവം. കല്ലൂര്‍ -ആനന്ദപുരം വഴി ഇരിങ്ങാലക്കുടയിലേയ്ക്ക് വരുന്ന ഷാലോം എന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്രൈസ്റ്റ് കോളേജ് എത്തുന്നതിന് മുന്‍പായി വഴിയരുകില്‍ നിന്നിരുന്ന യുവാവ് ബസ് കൈകാട്ടി നിര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് കൈയ്യില്‍ കരുതിയ കല്ല് ബസിന്‍റെ മുന്‍വശത്തെ ചില്ലിന് നേരെ എറിയുകയും തൊട്ടടുത്ത് തന്നെ ബൈക്കില്‍ നിന്നിരുന്ന സുഹൃത്തിനൊപ്പം അതിവേഗം ബൈക്ക് എടുത്ത് പോവുകയുമായിരുന്നുവെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. കല്ലേറില്‍ ബസിന്‍റെ മുന്‍വശത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്ന് വീണിട്ടുണ്ട്. ബസിന് മുന്‍വശത്ത് ഇരുന്ന കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

'കെഎസ്ആര്‍ടിസിയിൽ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ല', കോടതിയലക്ഷ്യ ഹര്‍ജിയില്‍ കാരണം വ്യക്തമാക്കി സര്‍ക്കാര്‍

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 | #Asianetnews