'മാർക്കറ്റിൽ കിട്ടുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്കായിരിക്കും വിൽക്കുക'; കെഎസ്ആർടിസി ബസിൽ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ​ഗണേഷ് കുമാർ

Published : Feb 02, 2026, 09:35 PM IST
Ganesh kumar

Synopsis

വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മീഷൻ നൽകുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ​ഗതാ​ഗത മന്ത്രി കെ.ബി. ​ഗണേഷ് കുമാർ. മാർക്കറ്റിൽ കിട്ടുന്നതിനേക്കാൾ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നൽകുക. വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മീഷൻ നൽകുമെന്നും മന്ത്രി പറഞ്ഞു. വരും മാസങ്ങളിൽ കടുത്ത ചൂടാണ് വരുന്നതെന്നും വെള്ളമില്ലാതെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ടെൻഡർ വിളിച്ചിട്ടുണ്ട്. കെഎസ്ആർടിസിക്കായി ഏതെങ്കിലും കമ്പനികളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റിന്റെ മകനായത് കൊണ്ട് ഡ്രൈവർക്കും ഒരു രൂപ കിട്ടട്ടേയെന്ന് കരുതിയെന്നും മന്ത്രി തമാശരൂപേണ പറഞ്ഞു. കെഎസ്ആർടിസിയിൽ ഭക്ഷണം നൽകുന്ന പദ്ധതിയും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് ക്ലാസ് ബസ് നേരത്തെ ഉദ്ഘാടനം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് വരുന്നതിനാലാണ് നേരത്തെ ഉദ്ഘാടനം പ്രഖ്യാപിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വി കുഞ്ഞികൃഷ്‌ണനെതിരെ ആഞ്ഞടിച്ച് എംവി ഗോവിന്ദൻ; 'പാർട്ടിയെ തോൽപ്പിക്കാമെന്ന് കരുതണ്ട, പയ്യന്നൂർ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല'
മന്ത്രി സജി ചെറിയാന്‍റെ പരാതി; യൂത്ത് കോൺ​ഗ്രസ് നേതാവ് ബിനു ചുള്ളിയിലിനെതിരെ കേസെടുത്ത് പൊലീസ്