വി കുഞ്ഞികൃഷ്‌ണനെതിരെ ആഞ്ഞടിച്ച് എംവി ഗോവിന്ദൻ; 'പാർട്ടിയെ തോൽപ്പിക്കാമെന്ന് കരുതണ്ട, പയ്യന്നൂർ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല'

Published : Feb 02, 2026, 09:20 PM IST
MV Govindan, V Kunhikrishnan

Synopsis

രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച കുഞ്ഞികൃഷ്ണനെതിരെ എം.വി. ഗോവിന്ദൻ. കുഞ്ഞികൃഷ്ണൻ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിൻ്റെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കുമെന്നും മുന്നറിയിപ്പ്

കണ്ണൂർ: രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്ത് വന്ന വി കൃഞ്ഞികൃഷ്‌ണനെതിരെ എംവി ഗോവിന്ദൻ രംഗത്ത്. ചിലർ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും പയ്യന്നൂർ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലെന്നാണ് അവരോടു പറയാൻ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടികകത്ത് ചർച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങളാണ് വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ. ഒറ്റുകാരനുള്ള മറുപടിയാണ് പയ്യന്നൂരിലെ ജനക്കൂട്ടം. കുഞ്ഞികൃഷ്ണൻ എന്തോ മുൻകൈ നേടിയെന്ന തോന്നലിലാണ് മുന്നോട്ട് പോകുന്നത്. എല്ലാ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ശക്തികളുടെ കോടാലി കയ്യുടെയും സ്ഥാനം ചവറ്റു കൊട്ടയിലാണ്. കുഞ്ഞികൃഷ്ണന്റെ അവസ്ഥയും അതായിരിക്കും. കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാർട്ടിയെ തോൽപ്പിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൻ്റെ ജനകീയ മുന്നേറ്റ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മന്ത്രി സജി ചെറിയാന്‍റെ പരാതി; യൂത്ത് കോൺ​ഗ്രസ് നേതാവ് ബിനു ചുള്ളിയിലിനെതിരെ കേസെടുത്ത് പൊലീസ്
അന്ന് തെറിവിളി, ഇന്ന് കെട്ടിപ്പിടിത്തം; വിശദീകരണവുമായി ഷിയാസ്, 'ജോജുവിന് തെറ്റ് മനസ്സിലായി തിരുത്തി'