ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർ മൂന്ന് കാര്യങ്ങൾ ഉറപ്പാക്കണമെന്ന് കേരള പൊലീസ്; ലക്ഷ്യം മടക്കയാത്രയിലെ അപകടങ്ങൾ കുറയ്ക്കൽ

Published : Dec 17, 2025, 08:30 AM IST
Sabarimala temple

Synopsis

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി പൊലീസ്. ക്ഷീണിച്ച് ദീർഘദൂരം വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നും, അതിനാൽ ആവശ്യമായ വിശ്രമം എടുക്കുകയോ പ്രത്യേക ഡ്രൈവറെ ഏർപ്പെടുത്തുകയോ വേണമെന്ന് നിർദേശം

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി പൊലീസ്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർ അപകടത്തിൽപെടുന്നത് ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണിത്. മലയിറങ്ങിയ ശേഷം ദീർഘദൂര യാത്രയും, വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നതും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്നതിനാലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പ്രത്യേകം ഡ്രൈവറെ ഒപ്പം കൂട്ടുക, അല്ലെങ്കിൽ ആവശ്യമായ ഉറക്കവും വിശ്രമവും എടുത്ത് യാത്ര തുടരുക, മടക്കയാത്ര ഇടവേളകയായി വിഭജിക്കുകയും ചെയ്യണമെന്നാണ് നിർദേശം.

ഭക്തിയോടെ തുടങ്ങിയ യാത്ര സുരക്ഷയോടെ അവസാനിപ്പിക്കുക

കഠിനമായ വ്രതാനുഷ്‌ഠാനങ്ങളും ദീർഘമായ കാൽനടയാത്രയും കഴിഞ്ഞ് അയ്യപ്പദർശനം നേടി നിർവൃതിയോടെ ഓരോ ഭക്തനും മലയിറങ്ങുമ്പോൾ, ശരീരവും മനസ്സും അതിയായ ക്ഷീണത്തിലായിരിക്കും. മലയിറങ്ങിയ ശേഷം ദീർഘദൂര യാത്രകൾ നടത്തുകയും, വിശ്രമമില്ലാതെ വാഹനം ഓടിക്കുകയും ചെയ്യുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതാണ്. ഉറക്കക്കുറവ്, ശരീരവേദന, മാനസിക ക്ഷീണം എന്നിവ ഡ്രൈവിങ്ങിനെ ബാധിക്കും.

മാനസികമായും ശാരീരികമായും പൂർണ്ണ ആരോഗ്യാവസ്ഥയിലായിരിക്കുമ്പോൾ മാത്രമേ ഡ്രൈവിംഗ് നടത്താവൂ എന്നത് ഓരോ ഡ്രൈവറുടെയും പ്രധാന ഉത്തരവാദിത്തമാണ്. സ്വന്തം ജീവൻ മാത്രമല്ല, കൂടെ യാത്ര ചെയ്യുന്നവരുടെയും മറ്റ് വഴിയാത്രക്കാരുടെയും ജീവനും ഡ്രൈവറുടെ ജാഗ്രതയിൽ ആശ്രയിച്ചിരിക്കുന്നു.

അതുകൊണ്ട് ഇത്തരം തീർത്ഥയാത്രകളിൽ

  • പ്രത്യേകം ഡ്രൈവറെ ഒപ്പം കൂട്ടുക, അല്ലെങ്കിൽ
  • ആവശ്യമായ വിശ്രമവും ഉറക്കവും എടുത്തതിന് ശേഷം മാത്രം യാത്ര തുടരുക
  • ആവശ്യമെങ്കിൽ യാത്ര ഇടവേളകളായി വിഭജിക്കുക

കൂടെയുള്ളവരും യാത്ര മുഴുവൻ ഉറങ്ങാതെ ജാഗ്രതയോടെ ഡ്രൈവറോടൊപ്പം സജീവമായി ഇരിക്കണം. ഡ്രൈവറുമായി സംസാരിച്ച് ജാഗ്രതയിൽ നിലനിർത്തുക, ക്ഷീണം തോന്നുന്നുണ്ടെങ്കിൽ ഉടൻ വിശ്രമിക്കാൻ പ്രോത്സാഹിപ്പിക്കുക, ഇത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. ഒരു നിമിഷത്തെ അശ്രദ്ധയും അമിത ആത്മവിശ്വാസവും വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കാം. ഭക്തിയോടെ തുടങ്ങിയ യാത്ര സുരക്ഷയോടെ അവസാനിപ്പിക്കുകയാണ് യഥാർത്ഥ അയ്യപ്പസ്മരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പോറ്റിയെ കേറ്റിയെ പാട്ടിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും, കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം
'ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചു'; ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും