മണർകാട് ഒഴുക്കിൽപ്പെട്ട് കാണാതായ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Published : Aug 09, 2020, 02:43 PM IST
മണർകാട് ഒഴുക്കിൽപ്പെട്ട് കാണാതായ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

കൊച്ചി വിമാനത്താവളത്തിലെ യാത്രക്കാരനുമായി കോട്ടയത്ത് എത്തിയതായിരുന്നു ജസ്റ്റിൻ. യാത്രക്കാരനെ വീട്ടിലാക്കി മടങ്ങി വരുന്ന വഴിയാണ് വെള്ളൂർ തോട്ടിനടുത്ത് വച്ച് കാർ വെള്ളപ്പാച്ചിലിൽ കുടുങ്ങി ഒഴുകി പോയത്.

കോട്ടയം: കനത്ത മഴയിൽ കാണാതായ കാർ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.  കോട്ടയം മണർകാട് ഒഴുക്കിൽപ്പെട്ട് കാണാതായ കൊച്ചി വിമാനത്താവളത്തിലെ ടാക്സി കാർ ഡ്രൈവർ ജസ്റ്റിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

കൊച്ചി വിമാനത്താവളത്തിലെ യാത്രക്കാരനുമായി കോട്ടയത്ത് എത്തിയതായിരുന്നു ജസ്റ്റിൻ. യാത്രക്കാരനെ വീട്ടിലാക്കി മടങ്ങി വരുന്ന വഴിയാണ് വെള്ളൂർ തോട്ടിനടുത്ത് വച്ച് കാർ വെള്ളപ്പാച്ചിലിൽ കുടുങ്ങി ഒഴുകി പോയത്. 30 അടിയോളം താഴ്ചയുള്ള താഴ്ചയുള്ള ഭാഗത്തേക്കാണ് കാർ ഒഴുകി പോയത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. 

ഇന്ന് രാവിലെ മുതൽ ആരംഭിച്ച തെരച്ചിലിന് ഒടുവിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജസ്റ്റിൻ്റെ കാർ കണ്ടെത്തിയത്. കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് ജസ്റ്റിൻ്റെ മൃതദേഹം കണ്ടെത്തിയത്. ദേശീയ ദുരന്തനിവാരണ സേന നടത്തിയ തെരച്ചിലിനൊടുവിലാണ് ജസ്റ്റിൻ്റെ മൃതദേഹം കണ്ടെത്തിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൾസർ സുനിയോടൊപ്പമുള്ള ദിലീപിൻ്റെ ഫോട്ടോ പൊലീസ് ഫോട്ടോഷോപ്പ് വഴി നിർമിച്ചതെന്ന് രാഹുൽ ഈശ്വർ
ശബരിമല സ്വർണ കൊള്ള: വീണ്ടും നിര്‍ണായക അറസ്റ്റ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍