
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസിംഗിന് ഒരു പരീക്ഷ കൂടി. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം മറ്റൊരു പരീക്ഷ കൂടി ജയിക്കണമെന്ന് എംവിഡി പുതിയ ഉത്തരവിറക്കി. ഹസാർഡ് പെർസെപ്ഷൻ എന്ന പേരിലുള്ള ഈ ടെസ്റ്റ് റോഡ് അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. വീഡിയോ ഗെയിം മാതൃകയിലാകും ടെസ്റ്റ്. ഡിസംബർ മാസം മുതൽ എല്ലാ ഡ്രൈവിംഗ് സ്‌കൂളുകളിലുo ഹസാഡ് ടെസ്റ്റ് സംവിധാനം സ്ഥാപിക്കണം. ലേണേഴ്സ്, ഹസാഡ് ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്‌റ്റ് എന്നിങ്ങനെ ആയിരിക്കും പരീക്ഷയുടെ ഘടന. റോഡ് അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ടെസ്റ്റ് പ്രാബല്യത്തിൽ കൊണ്ടുവരാനൊരുങ്ങുന്നത്. ഡ്രൈവർമാരുടെ ജാഗ്രത കുറവുകൊണ്ടാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതെന്ന് ഗതാഗത കമ്മീഷണർ ചൂണ്ടിക്കാട്ടുന്നു. ഒരു വീഡിയോ ക്ലിപ്പിന് 10 മാർക്ക് ലഭിക്കും. അങ്ങനെ 10 വീഡിയോ പരിശോധിക്കണം. 100 മാർക്കിൽ 60 മാർക്ക് ലഭിക്കണം. ഡിസംബർ ഒന്നു മുതൽ പുതിയ പരീക്ഷ നടപ്പാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam