മലേഷ്യൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രി വിഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി, മലേഷ്യയും കേരളവും തമ്മിലുളള ബന്ധം കൂടുതൽ മെച്ചപ്പെടും

Published : Sep 14, 2026, 06:24 PM IST
Malaysian PM

Synopsis

കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, മുഖ്യമന്ത്രി വി ഡി സതീശനുമായി കോഴിക്കോട് വെച്ച് കൂടിക്കാഴ്ച നടത്തി. മലേഷ്യയും കേരളവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് ചർച്ചയായെന്നാണ് സൂചന

കോഴിക്കോട്: കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് തുലാ വെൽനസ് കേന്ദ്രത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നു. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. എന്നാൽ ചർച്ച ചെയ്ത വിഷയങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. മലേഷ്യയും കേരളവും തമ്മിലുളള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ കൂടിക്കാഴ്ചയിലുണ്ടായെന്നാണ് സൂചന.

കാന്തപുരവുമായി കൂടിക്കാഴ്ച

ഇന്നലെ വൈകിട്ടോടെ കോഴിക്കോട് എത്തിയ മലേഷ്യൻ പ്രധാനമന്ത്രി കാരന്തൂർ മർക്കസിൽ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മതപരമായ പ്രാർത്ഥനാ ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും കാരന്തൂര്‍ മര്‍ക്കസിലെ പരിപാടിയില്‍ ഇന്നലെ പങ്കെടുത്തിരുന്നു. സമസ്ത പിളര്‍ന്നതിനുശേഷം ഇതാദ്യമായാണ് ലീഗ് അധ്യക്ഷൻ എ പി വിഭാഗം ആസ്ഥാനത്ത് എത്തിയത്. അതേസമയം രണ്ട് ദിവസത്തെ കേരള സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ മലേഷ്യൻ പ്രധാനമന്ത്രി ഇന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മാലിദ്വീപിലേക്ക് തിരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

18 അധ്യാപക റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല, സർക്കാറിന്റെ ശുപാർശ പിഎസ്‍സി തള്ളി
തിയേറ്ററുകളിൽ സംയുക്ത റെയ്ഡ്; പോപ്‌കോൺ, ശീതള പാനീയങ്ങൾക്കും അടക്കം അന്യായ വിലയെന്ന് കണ്ടെത്തൽ, അളവിലും കുറവ്