ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; മോട്ടോർ വാഹന വകുപ്പിന് ആശ്വാസം, സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി

Published : May 03, 2024, 11:10 AM ISTUpdated : May 03, 2024, 02:35 PM IST
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; മോട്ടോർ വാഹന വകുപ്പിന് ആശ്വാസം, സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി

Synopsis

സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. 

കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലറിന് സ്റ്റേ ഇല്ല. സർക്കുലർ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ  ഇടപെടാൻ കാരണങ്ങളില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. ഡ്രൈവിങ് സ്കൂൾ ഉടമകളും, ജീവനക്കാരുമടക്കമാണ് അടിയന്തര ഇടപെടൽ തേടി കോടതിയെ സമീപിച്ചത്.

ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സംസ്ഥാന സർക്കാറിന് നിയമത്തിൽ മാറ്റം വരുത്താൻ ആകില്ലെന്നുമായിരുന്നു ഹർജിക്കാരുടെ പ്രധാന  വാദം. എന്നാൽ, കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന് സർക്കുലർ ഇറക്കിയതെന്നായിരുന്നു സർക്കാർ വാദം. ഗിയർ ഇല്ലാത്ത ഇരുചക്ര  വാഹനം ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നതും.15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതും കാര്യക്ഷമത കൂട്ടാനാണെന്നായിരുന്നു കോടതിയെ അറിയിച്ചത്. ഡ്രൈവിങ് പരിഷ്കരണവുമായി മുന്നോട്ട് പോകാമെന്നും ഹൈകോടതി വ്യക്തമാക്കി.

ഇന്നലെ മുതലാണ് ഡ്രൈവിങ് പരിഷ്കരണം പ്രാബല്യത്തില്‍ വന്നതെങ്കിലും സംസ്ഥാന വ്യാപകമായി ഡ്രൈവിങ് സ്കൂള്‍ സംയുക്ത സമര സമിതി സമരവുമായി രംഗത്തെത്തിയതോടെ ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെ, വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ ഡ്രൈവിങ് സ്കൂള്‍ സമര സമിതി യൂണിയൻ നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചു

പ്രകോപനം 3 രൂപ കുറഞ്ഞതിന്, വീണുകിടന്നയാളെ വീണ്ടും തള്ളിയിട്ടു; വയോധികന്‍റെ ദാരുണ മരണത്തിൽ വെളിപ്പെടുത്തൽ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മന്ത്രിയാണ്, കുടുംബകാര്യമായി മാത്രം കാണാനാകില്ല', ഗണേഷ്-ഭാര്യ ബിന്ദു മേനോൻ വിവാദത്തിൽ ചെന്നിത്തല, മുഖ്യമന്ത്രിക്കും വിമർശനം
മത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ കോസ്റ്റ് ഗാർഡ് പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചു, തമിഴ്നാട് തീരത്തേക്ക് മാറ്റും