കെട്ടിക്കിടക്കുന്നത് രണ്ടേമുക്കാൽ ലക്ഷം അപേക്ഷകൾ; സംസ്ഥാനത്ത് ഇന്ന് മുതൽ പൂർണ തോതിൽ ഡ്രൈവിംഗ് ടെസ്റ്റ്

Published : May 16, 2024, 01:36 AM IST
കെട്ടിക്കിടക്കുന്നത് രണ്ടേമുക്കാൽ ലക്ഷം അപേക്ഷകൾ; സംസ്ഥാനത്ത് ഇന്ന് മുതൽ പൂർണ തോതിൽ ഡ്രൈവിംഗ് ടെസ്റ്റ്

Synopsis

സമരം ചെയ്ത ദിവസങ്ങളിൽ മുടങ്ങിയ ടെസ്റ്റുകൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ എടുക്കാനും ആർടിഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടേമുക്കാൽ ലക്ഷത്തോളം അപേക്ഷകളാണ് മുടങ്ങിക്കിടക്കുന്നത്.

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂർണ്ണതോതിൽ പുനസ്ഥാപിക്കും. സംയുക്ത സമരസമിതി നടത്തിവന്നിരുന്ന സമരം അവസാനിച്ചതോടെയാണ് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കുക. സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾക്ക് ഗതാഗത മന്ത്രി അനുഭാവ പൂർണ്ണമായ നിലപാടെടുത്തതോടെയാണ് സമരം നിർത്തിയത്. 

ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നിൽ അധികം എംവിഐ  ഉള്ള സ്ഥലങ്ങളിൽ 80 ടെസ്റ്റും നടക്കും. സമരം ചെയ്ത ദിവസങ്ങളിൽ മുടങ്ങിയ ടെസ്റ്റുകൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ എടുക്കാനും ആർടിഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടേമുക്കാൽ ലക്ഷത്തോളം അപേക്ഷകളാണ് മുടങ്ങിക്കിടക്കുന്നത്.

അതേസമയം, ഡ്രൈവിംഗ് പരിഷ്കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകള്‍. ക്വാളിറ്റിയുള്ള ലൈസന്‍സ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോര്‍ വാഹന വകുപ്പ് വെക്കും. ഡ്രൈവിംഗ് സ്കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കും. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ‍് ടെസ്റ്റും നടത്തും.  കെഎസ്ആര്‍ടിസി പത്ത് കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് സ്കൂളുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

'കേരളത്തിൽ 20, യുപിയില്‍ 28, ഗുജറാത്തിൽ 2..'; 274 സീറ്റുകളുമായി ഇന്ത്യ സഖ്യം അധികാരത്തിലെത്തും: ബി ആർ എം ഷഫീർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്ത്രി എന്തോ വലിയ തെറ്റ് ചെയ്‌തെന്ന് വരുത്താൻ ശ്രമിക്കുന്നു, എസ്ഐടിയെ സംശയമുണ്ട്, ഇത് മനപ്പൂർവം ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം: കെ മുരളീധരൻ
സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇന്ന് അം​ഗത്വം സ്വീകരിക്കും