പ്രതിഷേധവുമായി നാട്ടുകാര്‍; കെ റെയിൽ പദ്ധതിയുടെ ഡ്രോണ്‍ സർവ്വേ നിർത്തി വച്ചു

Published : Nov 27, 2020, 04:21 PM IST
പ്രതിഷേധവുമായി നാട്ടുകാര്‍; കെ റെയിൽ പദ്ധതിയുടെ ഡ്രോണ്‍ സർവ്വേ നിർത്തി വച്ചു

Synopsis

തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും നടപടികൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

മലപ്പുറം: കെ റെയിൽ പദ്ധതിയുടെ ഡ്രോണ്‍ സർവ്വേ നിർത്തി വച്ചു. വടകരയിൽ പൊലീസിന്‍റെ സഹായത്തോടെ നടക്കുന്ന സർവ്വേക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് സർവ്വേ താൽക്കാലികമായി നിർത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും നടപടികൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സർക്കാരിന്‍റെ സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതിക്കെതിരെ രാഷ്ട്രീയ പാർട്ടികളും ആക്ഷൻ കമ്മറ്റികളും പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ്  സർവ്വേ നടപടികൾ തുടരുന്നത്. നവംബർ ആദ്യ വാരം സർവ്വക്കെത്തിയപ്പോഴും ജനകീയ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം