10ാം ക്ലാസ് സെന്‍റ് ഓഫ് കളറാക്കാൻ ലഹരി പാർട്ടി; സ്കൂളിൽ വെച്ച് കഞ്ചാവ് ഉപയോഗിച്ചു, നടുക്കുന്ന സംഭവം കാസർകോട്

Published : Feb 28, 2025, 05:30 PM ISTUpdated : Feb 28, 2025, 05:36 PM IST
10ാം ക്ലാസ് സെന്‍റ് ഓഫ് കളറാക്കാൻ ലഹരി പാർട്ടി; സ്കൂളിൽ വെച്ച് കഞ്ചാവ് ഉപയോഗിച്ചു, നടുക്കുന്ന സംഭവം കാസർകോട്

Synopsis

പത്താം ക്ലാസ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷമാക്കാൻ ലഹരി പാര്‍ട്ടി നടത്തി വിദ്യാര്‍ത്ഥികള്‍. സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നൽകിയ പ്രതിയെ പൊലീസ് പിടികൂടി.

കാസര്‍കോട്: പത്താം ക്ലാസ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷമാക്കാൻ ലഹരി പാര്‍ട്ടി നടത്തി വിദ്യാര്‍ത്ഥികള്‍. സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിച്ചാണ് സെന്‍റ് ഓഫ് പാര്‍ട്ടി ആഘോഷിച്ചത്. സ്കൂളിൽ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.

തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ കളനാട് സ്വദേശി കെ.കെ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞെട്ടിക്കുന്ന സംഭവമാണ് കാസര്‍കോട് നിന്നും പുറത്തുവന്നത്.
കാസര്‍കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം.

സ്കൂളിന്‍റെ പേരുവിവരങ്ങളടക്കമുള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. കുട്ടികളുടെ കയ്യിൽ നിന്ന് കഞ്ചാവ് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് കഞ്ചാവ് നൽകിയത് ആരാണെന്ന് കുട്ടികള്‍ വെളിപ്പെടുത്തിയത്. പൊലീസ് അന്വേഷണത്തിലാണ് കളനാട് സ്വദേശി കെകെ സമീറിനെ പിടികൂടിയത്. സമീറിനെ പിടികൂടാൻ പോയപ്പോള്‍ പൊലീസുകാര്‍ക്കുനേരെയും ആക്രമണം ഉണ്ടായി. കഞ്ചാവ് കേസിന് പുറമെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.

'മകനെ വിളിച്ചിറക്കി കൊണ്ടുപോയത് കൂട്ടുകാരൻ, കുട്ടികൾ മാത്രമല്ല മുതിർന്നവരും മർദിച്ചു'; വിദ്യാർത്ഥിയുടെ പിതാവ് 

സെന്‍റ്ഓഫ് കളറാക്കാൻ ആഢംബര കാര്‍ വാടകക്കെടുത്ത് അഭ്യാസപ്രകടനം; അധ്യാപകര്‍ പൊലീസിനെ വിളിച്ചു, കയ്യോടെ പൊക്കി

സെന്‍റ്ഓഫ് കളറാക്കാൻ ആഢംബര കാര്‍ വാടകക്കെടുത്ത് അഭ്യാസപ്രകടനം; അധ്യാപകര്‍ പൊലീസിനെ വിളിച്ചു, കയ്യോടെ പൊക്കി

PREV
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം