
എറണാകുളം: കെഎസ്ആർടിസി എറണാകുളം ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമ കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും. ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങൾ കെഎസ്ആർടിസി ബസ് സ്‌റ്റേഷനുകളിൽ സ്ഥാപിച്ചു വരികയാണ്. എറണാകുളം ബസ് സ്റ്റേഷനിൽ കെഎസ്ആർടിസിയുടെയും വണ്ടർലാ പാർക്ക്സ് & റിസോർട്ട് ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായി വനിതാ യാത്രക്കാർക്കും കുടുംബമായി എത്തുന്ന യാത്രക്കാർക്കും വിശ്രമിക്കുന്നതിനായുള്ള ശീതീകരിച്ച വിശ്രമകേന്ദ്രം പ്രവർത്തനസജ്ജമാക്കിയിരിക്കുകയാണ്.
ഈ നവീന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 01.03.2025 ശനിയാഴ്‌ച വൈകിട്ട് 05.30 ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ ഐഒഎഫ്എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എറണാകുളം എം.എൽ.എ ടി.ജെ വിനോദ് ഉദ്ഘാടനം നിർവഹിക്കും. വണ്ടർലാ പാർക്ക്സ് & റിസോർട്ട് ഗ്രൂപ്പിന്റെ വൈസ് പ്രസിഡൻറ് രവികുമാർ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഐഎഎസ് മുഖ്യ അതിഥിയായി പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam