മദ്യലഹരിയിൽ വെട്ടുകത്തികൊണ്ട് അച്ഛന്‍ മകനെ വെട്ടി, യുവാവ് ചികിത്സയില്‍

Published : Aug 04, 2025, 08:58 PM IST
Police Vehicle

Synopsis

ഇരുവരും മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നാണ് വിവരം

തിരുവനന്തപുരം: മദ്യലഹരിയിൽ അച്ഛൻ മകന്‍റെ കഴുത്തിന് വെട്ടി. കീഴാവൂർ സൊസൈറ്റി ജംഗ്ഷനിൽ വിനീതിനെ (35) ആണ് അച്ഛൻ വിജയൻ നായർ മദ്യലഹരിയിൽ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴു മണിയോടെയാണ് സംഭവം.

ഇരുവരും മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നാണ് വിവരം. ഇന്ന് വഴക്കിനിടെ വിജയൻ നായർ വെട്ടുകത്തി കൊണ്ട് മകൻ വിനീതിനെ കഴുത്തിന് വെട്ടുകയായിരുന്നു. മംഗലപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും