നടുറോഡില്‍ ലോറിയുടെ ഭീകരപ്പാച്ചില്‍; പാതയിലുടനീളം പരിഭ്രാന്തി പരത്തി, പൊലീസ് വാഹനമടക്കം നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു

Published : Jun 04, 2026, 04:28 PM IST
drunk lorry driver arrested after reckless rampage in malappuram

Synopsis

മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പൊലീസ് ജീപ്പും ഇടിച്ചുതെറിപ്പിക്കുകയും ചെയ്ത ഡ്രൈവറെ മങ്കട പൊലീസ് സാഹസികമായി പിടികൂടി

മലപ്പുറം: മദ്യപിച്ച് ലോറിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വഴിനീളെ വാഹനങ്ങളും പൊലീസ് ജീപ്പും ഇടിച്ചുതെറിപ്പിക്കുകയും ചെയ്ത ഡ്രൈവറെ മങ്കട പൊലീസ് സാഹസികമായി പിടികൂടി. മാനന്തവാടി സ്വദേശിയായ ധോണിഷ് (38)ആണ് പിടിയിലായത്. ഗോവയില്‍ നിന്ന് പെരിന്തല്‍മണ്ണയിലെ ബാറിലേക്ക് മദ്യവുമായി വന്ന ലോറിയാണ് ഇയാള്‍ ഓടിച്ചിരുന്നത്. ബുധനാഴ്ച രാവിലെ പാണ്ടിക്കാട്, മഞ്ചേരി, ആനക്കയം വഴി അമിതവേഗത്തില്‍ പാഞ്ഞ ലോറി വഴിയിലുടനീളം കാല്‍നടയാത്രക്കാരെയും ഇരുചക്ര വാഹനങ്ങളെയും ലോറിയെ പിന്തുടര്‍ന്ന പൊലീസ് ജീപ്പിനെയും ഇടിച്ചുതെറിപ്പിച്ചു. തുടര്‍ന്ന് ലോറി മങ്കട ടൗണിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് തടയുകയായിരുന്നു.

ഇവിടെ വച്ച് പൊലീസുകാരെയും നാട്ടുകാരെയും ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ച പ്രതിയെ ബലംപ്രയോഗിച്ചാണ് പൊലീസ് കസ്റ്റഡി യിലെടുത്തത്. രാവിലെ 8.30-ഓടെ സ്റ്റേഷനിലെത്തിച്ചശേഷവും പ്രതി അക്രമം തുടര്‍ന്നു. വിലങ്ങണിയിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റേഷനിലെ മുപ്പതിനായിരത്തിലധികം രൂപ വിലവരുന്ന നിരീക്ഷണ ക്യാമറ അടിച്ച് പൊളിച്ച് തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച സത്താര്‍ എന്ന പൊലീസുകാരന്‍റെ മുഖത്ത് ക്യാമറയുടെ ഭാഗം കൊണ്ട് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’; വ്യാപക റെയ്ഡ്, 36 പേർ അറസ്റ്റിൽ, ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടി
ഓൺലൈൻ ഗെയിം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ കേസ്; ആറുമാസത്തിന് ശേഷം പ്രതി അറസ്റ്റിൽ