
തിരുവനന്തപുരം: ഓൺലൈൻ ഗെയിം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ കേസില്‍ ആറുമാസത്തിന് ശേഷം പ്രതി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയ കേസിലാണ് യുവാവിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് ധർമപുരി ജില്ലയിലെ ഉദ്ദപ്പട്ടി സ്വദേശിയായ ശക്തിവേലാണ് അറസ്റ്റിലായത്. 2025 ഡിസംബറിലാണ് പെൺകുട്ടിയെ ശക്തിവേലും സുഹൃത്തുക്കളും ചേർന്ന് തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയത്. തമിഴ്നാട്ടിൽ വെച്ച് പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനും ഇരയായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. പക്ഷേ പ്രതികൾ ഒളിവിൽ പോയി. ആറ് മാസത്തിനുശേഷമാണ് ഒന്നാംപ്രതി ശക്തിവേലിനെ തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം നടക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam