ട്രെയിനിൽ മദ്യവുമായി കയറി പരാക്രമം; 37കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്, സംഭവം പാലരുവി എക്സ്പ്രസിൽ

Published : Sep 30, 2026, 05:10 PM IST
arrest

Synopsis

പാലരുവി എക്സ്പ്രസ് ട്രെയിനിൽ മദ്യപിച്ച് യുവാവിന്റെ പരാക്രമം. 37 വയസുകാരനായ ജോജി ജോർജാണ് പരാക്രമം നടത്തിയത്. ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ആർപിഎഫ് എത്തി ജോജിയെ കസ്റ്റഡിയിലെടുത്തു.

കോട്ടയം: പാലരുവി എക്സ്പ്രസ് ട്രെയിനിൽ മദ്യപിച്ച് യുവാവിന്റെ പരാക്രമം. 37 വയസുകാരനായ ജോജി ജോർജാണ് പരാക്രമം നടത്തിയത്. രാവിലെ ട്രെയിനിൽ മദ്യവുമായി കയറിയ ജോജി പരസ്യമായി മദ്യപിക്കുകയും സ്ത്രീകളടക്കമുള്ള യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ആർപിഎഫ് എത്തി ജോജിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളെ റെയിൽവേ പൊലീസിന് കൈമാറി. പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴും പ്രതി അക്രമാസക്തനായിരുന്നു. പൊലീസുകാരേയും അസഭ്യം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അച്ഛൻ നവോത്ഥാന സമിതി അധ്യക്ഷനാകുന്നു, മകൻ ബിജെപി സഖ്യ നേതാവും', വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനവുമായി പി ജയരാജൻ
കോട്ടയം പെരുവയിൽ നിർമ്മാണത്തിലിരുന്ന ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ചു, എസിയിൽ നിന്ന് തീപടർന്നതെന്ന് പ്രാഥമിക നിഗമനം