ശബരിമല ഉത്സവത്തോട് അനുബന്ധിച്ച് പമ്പയിലേക്ക് കർണാടക ആർടിസി പ്രത്യേക ബസ് സർവീസുകൾ ആരംഭിച്ചു.
തിരുവനന്തപുരം : ശബരിമല ഉത്സവത്തോട് അനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ആഡംബര ബസ്സുകളായ 'ഐരാവത്' മുതൽ സാധാരണ ബസ്സുകൾ വരെ ഉൾപ്പെടുന്നതാണ് സർവീസ്. യാത്രക്കാർക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. കോൺട്രാക്ട് അടിസ്ഥാനത്തിൽ തീർത്ഥാടകർക്ക് വാഹനം നൽകുമെന്നും കർണാടക ആർടിസി ശബരിമല ഉത്സവ കാലം കഴിയുന്നതുവരെയാകും പ്രത്യേക സർവീസ്.














