കാലാവധി കഴിഞ്ഞിട്ടും ഒഴിയാതെ വയനാട് ഡിടിപിസി സെക്രട്ടറി; പദവിയിൽ തുടരുന്നത് അനധികൃതമായിട്ടാണെന്ന് കളക്ടർ

Published : Dec 03, 2024, 03:26 PM IST
കാലാവധി കഴിഞ്ഞിട്ടും ഒഴിയാതെ വയനാട് ഡിടിപിസി സെക്രട്ടറി; പദവിയിൽ തുടരുന്നത് അനധികൃതമായിട്ടാണെന്ന് കളക്ടർ

Synopsis

കരാര്‍ കാലാവധി പൂര്‍ത്തിയായി ആഴ്ചകള്‍ കഴിഞ്ഞിട്ടും പദവി ഒഴിയാതെ വയനാട്ടിലെ ഡിടിപിസി സെക്രട്ടറി. പദവിയിൽ തുടരുന്നത് അനധികൃതമായിട്ടാണെന്ന് ഡിടിപിസി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ

കല്‍പ്പറ്റ: കരാര്‍ കാലാവധി പൂര്‍ത്തിയായി ആഴ്ചകള്‍ കഴിഞ്ഞിട്ടും പദവി ഒഴിയാതെ വയനാട്ടിലെ ഡിടിപിസി സെക്രട്ടറി. നവംബർ 19 ന് കരാർ കഴിഞ്ഞ അജേഷ് കെജി അനധികൃതമായി പദവിയില്‍ തുടരുന്നതിനിടെ ഫയലുകളില്‍ ഒപ്പിടുകയും യോഗങ്ങള്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. അജേഷിന്‍റെ കാലാവധി നീട്ടി നല്‍കിയിട്ടില്ലെന്നും തുടരുന്നത് അനധികൃതമായിട്ടാണെന്നും ഡിടിപിസി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറും സ്ഥിരീകരിച്ചു

ഡിടിപിസി സെക്രട്ടറി എന്ന നിലയില്‍ അജേഷിന് സർക്കാർ അനുവദിച്ച നിയമനത്തിന്‍റെ കരാർ അവസാനിച്ചിട്ട് 14 ദിവസം കഴിഞ്ഞു. എന്നിട്ടും പിരിഞ്ഞുപോകാതെ അനധികൃതമായി പദവിയില്‍ തന്നെ തുടരുകയാണ് അജേഷ്. ഇതിനോടകം മൂന്ന് വർഷം ഡിടിപിസി സെക്രട്ടറി എന്ന തസ്തികയില്‍ വയനാട്ടില്‍ അജേഷ് ജോലി ചെയ്തു. നവംബർ 19നായിരുന്നു കരാർ പ്രകാരമുള്ള അവസാന ദിവസം.

അനധികൃതമായി തുടരുമ്പോള്‍ തന്നെ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട നിരവധി ഫയലുകളില്‍ അജേഷ് ഒപ്പിട്ടുവെന്നതാണ് ഗൗരവതരം. വകുപ്പിന്‍റെ പല യോഗങ്ങളിലും  അജേഷ് പങ്കെടുക്കുകയും ചെയ്തുവെന്നതും വിവാദമായിട്ടുണ്ട്. അനധികൃത നടപടിക്കെതിരെ ടൂറിസം വകുപ്പിന് തന്നെ പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.  അജേഷ് നിയമവിരുദ്ധമായി ചുമതലയില്‍ തുടരുന്നത് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയും സ്ഥിരീകരിച്ചു.

കാലാവധി കഴിഞ്ഞിട്ടും തുടരാനുള്ള പ്രത്യേക ഉത്തരവ് ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഇപ്പോള്‍ തുടരുന്നത് അനധികൃതമാണെന്നുമാണ് ഡിടിപിസി ചെയർമാൻ കൂടിയായ കളകറുടെ നിലപാട്. ഡിടിപിസി സെക്രട്ടറി ടൂറിസം വകുപ്പ് ഡയറക്ടറുടെ കീഴിലാണെന്നിരിക്കെ അനധികൃതമായി ഉദ്യോഗസ്ഥൻ തുടരുന്നതില്‍ വകുപ്പിലെ  അധികൃതരും കുറ്റകരമായ മൗനം പാലിക്കുകയാണ്.

വെള്ളം കുത്തിയൊഴുകുന്ന ബണ്ടിലൂടെ സാഹസികയാത്ര; പാതിവഴിയിൽ ബൈക്ക് ഒഴുക്കിൽപ്പെട്ടു, തൂണിൽ പിടിച്ച് രക്ഷപ്പെട്ടു

 

PREV
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു