വിസക്കും ടിക്കറ്റിനുമായി 4,70,000 രൂപ കൈപ്പറ്റി, ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തനം; സെക്സ് റാക്കറ്റ് കേസിൽ റിമാന്‍ഡ് റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത്

Published : May 22, 2026, 05:52 PM IST
dubai based sex racket case remand report details emerge

Synopsis

മോഡലിങ്ങിന്‍റെ മറവിലെ വിദേശ സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതി ബിലാലിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

കൊച്ചി: മോഡലിങ്ങിന്‍റെ മറവിലെ വിദേശ സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതി ബിലാലിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. യുവതികളെ അയച്ചത് ദുബായിലെ എലൈസ ഈവന്‍റ് എന്ന സ്ഥാപനത്തിലേക്കാണെന്നും ഒന്നാം പ്രതി സിന്ധുവിന്‍റെ ഉടമസ്ഥതയിലാണ് സ്ഥാപനം, ഇരകളില്‍ നിന്ന് വിസക്കും ടിക്കറ്റിനുമായി 4,70000 രൂപ സിന്ധു കൈപറ്റിയിട്ടുണ്ട്. സെക്സ് റാക്കറ്റ് പ്രവര്‍ത്തിച്ചത് പൂര്‍ണമായും ദുബായ് കേന്ദ്രീകരിച്ചാണ്, ബിലാല്‍ നിരവധി യുവതികളെ ദുബായിലേക്ക് അയച്ചിട്ടുണ്ട്, ബിലാലിന്‍റെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകളും സിമ്മുകളുമുണ്ടെന്നുമാണ് റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ. കേസില്‍ ഇനി അറസ്റ്റിലാവാനുള്ളത് ദുബായിലുള്ള ഷംനയും റഹ്മത്തുമാണ്. ബിലാലിന്‍റെ സാമ്പത്തികമുപയോഗിച്ച് ഇരകളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മുഖ്യപ്രതി സിന്ധു, പെൺകുട്ടികളുടെ ചിത്രങ്ങൾ, ഇടപാടുകാർക്ക് അയച്ച് കൊടുത്ത്, വിലപേശൽ നടത്തിയതിന് തെളിവ് ലഭിച്ചിരുന്നു. ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ അന്വേഷണ സംഘം ശേഖരിച്ചു. മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടികളെ സെക്സ് റാക്കറ്റിന് മുന്നിലെത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. കൂട്ട ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത് സിന്ധുവാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്തു വിലപേശൽ നടത്തുന്നതിന്‍റെ സ്ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു. സിന്ധുവിനെ കേടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവാണ് കേസിലെ ഒന്നാം പ്രതി. ഇവർക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. വിദേശത്ത് ജോലിയടക്കം വാഗ്ദാനം ചെയ്ത് കൊണ്ട് പോയ പരാതിക്കാരിയായ യുവതിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചു. ശേഷം കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി. ഇത് പരാതിക്കാരിയുടെ ഭർത്താവിന്‍റെ ഫോണിലേക്ക് അയച്ചു. കേസിൽ 5 പ്രതികളാണുള്ളത്. ഒന്നും മൂന്നും നാലും പ്രതികൾ പിടിയിലായി. രണ്ടും അഞ്ചും പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടി തുടങ്ങി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സതീശന്‍ സര്‍ക്കാറിന് മുന്നറിയിപ്പുമായി സിപിഎം; 'പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം'; ലൈഫ്‌ മിഷന്‍ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിനെതിരെ രംഗത്ത്
നടന്നുപോവുകയായിരുന്ന സ്ത്രീകൾ പ്രതീക്ഷിക്കാതെ അപകടം, വിമുക്തഭടൻ തിരിഞ്ഞു നോക്കാതെ പോയി; പിടികൂടി പൊലീസ്