നടന്നുപോവുകയായിരുന്ന സ്ത്രീകൾ പ്രതീക്ഷിക്കാതെ അപകടം, വിമുക്തഭടൻ തിരിഞ്ഞു നോക്കാതെ പോയി; പിടികൂടി പൊലീസ്

Published : May 22, 2026, 05:31 PM IST
police pursue speeding car after accident in kollam district

Synopsis

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരായ സ്ത്രീകളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്നു പിടികൂടി

കൊല്ലം: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരായ സ്ത്രീകളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്നു പിടികൂടി. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയും വിമുക്‌തഭടനുമായ സുരേന്ദ്രനെ (69)നെയാണ് ശാസ്താംകോട്ട പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. ശാസ്താംകോട്ട കെഎസ്എഫ്ഇ ശാഖയിലെ ഉദ്യോഗസ്ഥരായ തേവലക്കര സ്വദേശി സുനിത (54), ശൂരനാട് സ്വദേശി അമ്പിളി (35) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിനു ശാസ്‌താംകോട്ട ജംക്ഷനിൽ വെച്ചാണ് ഇവരെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയത്.

എതിരെ വന്ന പൊലീസ് സംഘം അപകടം കണ്ട് ജീപ്പ് നിർത്തി യുവതികളുടെ സുരക്ഷയ്ക്കായി ഉദ്യോഗസ്ഥരെ നിർത്തിയ ശേഷം ഇടിച്ചിട്ട കാറിനെ പിന്തുടരുകയായിരുന്നു. പരുക്കേറ്റ വനിതകളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സുനിതയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ ഓടിച്ചിരുന്ന സുരേന്ദ്രനെ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എബോള: പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട; സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ
നാല് ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി, മെയ് 25 വരെ കോഴിക്കോട് സബ്സ്റ്റേഷനിൽ അറ്റകുറ്റപണി