ബേപ്പൂരിൽ പിവി അൻവറിന് വലിയ തലവേദന, ഒന്നും രണ്ടുമല്ല, നാല് അപരന്മാര്‍ പത്രിക നൽകി, മന്ത്രി റിയാസിന് രണ്ട്, പലയിടത്തും വോട്ടർമാരെ കുഴപ്പിക്കാൻ അപരപ്പട

Published : Mar 23, 2026, 07:24 PM IST
Kerala Assembly Election nomination papers and list of candidates with similar names.

Synopsis

വിഎസ് അച്യുതാനന്ദൻ പക്ഷക്കാരനായ വികെ സുധാകരൻ മുൻപ് പാതിരപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. വിഭാഗീയതയുടെ കാലത്ത് വിഎസിനൊപ്പം നിന്നതിന്റെ പേരിൽ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇദ്ദേഹം പിന്നീട് ചെത്തു തൊഴിലാളി യൂണിയനിൽ സജീവമായിരുന്നു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളിൽ വോട്ടുചോർത്താൻ അപരന്മാർ രംഗത്തിറങ്ങുന്നത് പതിവ് കാഴ്ചയാണെങ്കിലും ഇത്തവണ പ്രമുഖ മണ്ഡലങ്ങളിലെല്ലാം അപരന്മാര്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മന്ത്രി മുഹമ്മദ് റിയാസ്, പി.വി. അൻവർ, ജി. സുധാകരൻ തുടങ്ങിയ പ്രമുഖരെല്ലാം ഇത്തവണ അപരഭീഷണി നേരിടുന്നുണ്ട് മന്ത്രി മുഹമ്മദ് റിയാസിനെതിരെ രണ്ട് അപരന്മാരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അൻവറിനെതിരെ നാല് അപരന്മാരുണ്ട്. അൻവറിന്റെ പേരിനോട് സാമ്യമുള്ളവർ പത്രിക നൽകിയതോടെ കടുത്ത മത്സരം നടക്കുന്ന മണ്ഡലത്തിൽ അത് വലിയ വെല്ലുവിളിയാകും.

എൽഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരനെതിരെ അദ്ദേഹത്തിന്റെ പഴയ സഹപ്രവർത്തകൻ തന്നെ അപരനായി എത്തിയതാണ് മറ്റൊരു ശ്രദ്ധേയമായ അപര സ്ഥാനാര്‍ത്ഥിത്വം. പാതിരപ്പള്ളി സ്വദേശിയായ വികെ സുധാകരനാണ് പത്രിക നൽകിയത്. വിഎസ് അച്യുതാനന്ദൻ പക്ഷക്കാരനായ വികെ സുധാകരൻ മുൻപ് പാതിരപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. വിഭാഗീയതയുടെ കാലത്ത് വിഎസിനൊപ്പം നിന്നതിന്റെ പേരിൽ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇദ്ദേഹം പിന്നീട് ചെത്തു തൊഴിലാളി യൂണിയനിൽ സജീവമായിരുന്നു.

യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ പികെ ശശിക്കെതിരെ അതേ പേരിൽ തന്നെയുള്ള അപരൻ പത്രിക നൽകി. എൽഡിഎഫ് സ്ഥാനാർത്ഥി കെ. പ്രേംകുമാറിനും അപരനുണ്ട്. കെ. പ്രേമദാസൻ എന്ന പേരിൽ ആണ് ഇവിടെ ഒരാൾ പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടന് വെല്ലുവിളിയായി പേരിനോട് സാമ്യമുള്ള തോമസ് എഎ ഇരിങ്ങാലക്കുടയിൽ പത്രിക നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ പേരിനോടുള്ള സാമ്യം വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ബോധപൂർവ്വം ഉപയോഗിക്കുന്ന തന്ത്രമാണിത്. പലപ്പോഴും വിജയപരാജയങ്ങൾ നിശ്ചയിക്കുന്ന കുറഞ്ഞ വോട്ടുകൾ ഇത്തരം അപരന്മാർ പിടിച്ചെടുക്കാറുണ്ട്. അതിനാൽ, വോട്ടർമാർക്ക് തങ്ങളുടെ ചിഹ്നവും ബാലറ്റിലെ സ്ഥാനവും കൃത്യമായി മനസ്സിലാക്കി കൊടുക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും വലിയ പരിശ്രമം തന്നെ നടത്തേണ്ടി വരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളുമായി അനിൽകുമാർ.എസ് | Pathanapuram | Anilkumar S
കേരളം പിടിക്കാനുറച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധിയെത്തും