
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രക്കായി പൊലിസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനകൾക്കാണ് ചിപ്സണിന്റെ ഹെലികോപ്റ്റർ എത്തിച്ചത്. എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്ററിന്റെ പരിശോധന. മുമ്പും ഏറെ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര.
വാടക കരാറുമായി ബന്ധപ്പെട്ട് നീണ്ടു നിന്ന് അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഹെലികോപ്റ്റർ വാടകക്കെടുത്തത്. മൂന്നു വർഷത്തേക്കാണ് ചിപ്സൺ ഏവിയേഷനുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെയാണ് അന്തിമ കരാർ ഒപ്പിട്ടത്. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കരാർ പ്രകാരം കമ്പനിക്ക് നൽകേണ്ടത്. അധികം വരുന്ന ഓരോ മണിക്കൂറും 90,000 രൂപ നൽകണം. രണ്ട് വർഷത്തേക്കു കൂടി കരാർ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്. നേരത്തെ, കോടിക്കണക്കിന് രൂപ ചിലവാക്കിയാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. എന്നാൽ എന്തിനാണ് ഹെലികോപ്റ്റർ എടുത്തത് എന്നതിൽ കാര്യമുണ്ടായില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്റ്റർ എടുത്തതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നതിന് തുടർന്ന് തീരുമാനം തല്ക്കാലം മരവിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും കരാർ നൽകുകയായിരുന്നു.
'ആരാദ്യം തുടങ്ങും'; പുതുപ്പള്ളി വിജയത്തിൽ കല്ലുകടിയായി സതീശനും സുധാകരനും തമ്മിലുള്ള തർക്ക വീഡിയോ
ടെണ്ടർ കാലാവധി കഴിഞ്ഞ കരാറുകാർക്കാണ് കരാർ നൽകിയത്. ഇതിന്റെ നിയമപരിശോധന നടത്തേണ്ടി വന്നിരുന്നു. പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലനിന്നിരുന്നു. ഇപ്പോൾ ചാലക്കുടിയിലാണ് പാർക്കിംഗ് നടത്തുന്നത്. എന്നാൽ കവടിയാറിൽ സ്വകാര്യ ഗ്രൂപ്പ് നിർമ്മിക്കുന്ന പാർക്കിംഗ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിന് സൗകര്യമൊരുക്കാനും ആലോചനയിലുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam