
കോട്ടയം: സമരത്തിനിടയിൽ തെറി വിളിച്ച സംഭവത്തിൽ എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി. ഗാന്ധിനഗർ എസ് ഐ സുധി കെ സത്യപാലനെതിരെയാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യുവാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇന്നലെ എം ജി സർവകലാശാലയിൽ നടന്ന സമരത്തിനിടെയാണ് സുധി കെ സത്യപാൽ സുബിൻ മാത്യുവിനെ തെറി വിളിച്ചത്.
എംജി സർവ്വകലാശാലയിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെയായിരുന്നു എസ്ഐയുടെ തെറിവിളി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്തുണ്ടായിരുന്നു. അതിനിടയിലാണ് സുധി കെ സത്യപാൽ അസഭ്യവർഷം നടത്തിയത്. ഇത് സമൂഹമാധ്യമങ്ങളിലുൾപ്പെടെ വൈറലാവുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെതിരെ വിമർശനം ഉയരുകയും ചെയ്തു. ഇതിനെ തുടർന്നാണ് സുബിൻ മാത്യു പരാതിയുമായി രംഗത്തെത്തിയത്. ഇ-മെയിൽ മുഖേനയാണ് പരാതി നൽകിയത്.
അതേസമയം, സർവ്വീസിലുള്ള പരിചയക്കുറവാണ് ഇത്തരത്തിലുള്ള ഒരു പെരുമാറ്റത്തിന് കാരണമെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥർ പൊതുവിടങ്ങളിൽ നല്ല ഭാഷകളിൽ സംസാരിക്കണമെന്ന് ഡിജിപി നിരന്തരം ആവർത്തിക്കുമ്പോഴും ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായത് ഗൗരവകരമാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാരനെതിരെ നപടിയെടുക്കുമോ എന്നാണ് അറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam