അ‍ര്‍ജ്ജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും കൊടും ക്രിമിനലുകളെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എസ്.സതീഷ്

Published : Apr 26, 2022, 03:35 PM IST
അ‍ര്‍ജ്ജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും കൊടും ക്രിമിനലുകളെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എസ്.സതീഷ്

Synopsis

പി.ജയരാജന്റെ  പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ആകാശ് തില്ലങ്കേരി, അർജ്ജുൻ ആയങ്കി എന്നീ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന് ഡിവെഎഫ്ഐ നേതാവ് മനു സി വ‍ര്‍ഗ്ഗീസ് വ്യക്തമാക്കിയിരുന്നു

കൊല്ലം: അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന സംഘങ്ങൾ കൊടും ക്രിമിനലുകളാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് (DYFI Against Arjun Ayangi and akash thilankeri). ഇവരാരും ഡിവൈഎഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പോലുമല്ല. സമൂഹ മാധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകൾ പ്രചരിപ്പിച്ച് തങ്ങൾ ഡിവൈഎഫ്ഐയാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവ‍ര്‍. ഇവരെ തള്ളി പറയാൻ സംഘടന നേരത്തെ തന്നെ തയ്യാറായതാണെന്നും സജീഷ് പറഞ്ഞു.

പി.ജയരാജന്റെ  പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ആകാശ് തില്ലങ്കേരി, അർജ്ജുൻ ആയങ്കി എന്നീ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന് ഡിവെഎഫ്ഐ നേതാവ് മനു സി വ‍ര്‍ഗ്ഗീസ് വ്യക്തമാക്കിയിരുന്നു.  പി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞിട്ടും പിന്നെയും പുകഴ്ത്തലുമായി എത്തുന്ന ഈ ക്വട്ടേഷൻ സംഘങ്ങളുടെ മനോനിലയ്ക്ക് തകരാറുണ്ട് എന്നായിരുന്നു എംവി ജയരാജന്റെ പ്രതികരണം.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗവും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ മനു തോമസ് അർജ്ജുൻ ആയങ്കി ആകാശ് തില്ലങ്കേരി എന്നിവരുടെ ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കെതിരെ കണ്ണൂരിൽ ശക്തമായ പ്രചാരണം നടത്തിയ യുവ നേതാവാണ്. മനു പാർട്ടിയെ ഒറ്റുകൊടുക്കുന്ന ആളാണെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ ഡിവൈഎഫ്ഐ ഈ സംഘങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി.  ആഎസ്എസ് ക്രിമിൽ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരും.  പി ജയരാജന്റെ പ്രതിഛായ തെറ്റായി ഉപയോഗിച്ച് വളരാൻ ശ്രമിക്കുകയാണ് ഇവരെന്നും സംഘടന വ്യക്തമാക്കി. 

പി.ജയരാജൻ തള്ളിപ്പറഞ്ഞിട്ടും പിന്തുണയുമായി എത്തുന്ന ഈ ക്വട്ടേഷൻ സംഘത്തിന്റെ മനോനിലയ്ക്ക് തകരാറുണ്ടെന്ന് ജില്ലാ സെക്രട്ടറി വിമർശിച്ചു. തന്നെ പുകഴ്ത്തുന്നത് അറിഞ്ഞില്ല എന്നുപറഞ്ഞ് പി ജയരാജൻ വിവാദങ്ങളിൽ നിന്ന് വിട്ടുനിന്നു. സംഗതി പന്തിയല്ലെന്ന് ബോധ്യമായതോടെ കാണിച്ചുതരാം എന്ന ഭീഷണിയുടെ സ്വരം ഉപേക്ഷിച്ച് അർജ്ജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിട്ടു. തന്നെ ആജീവനാന്തം കുറ്റവാളിയെന്ന് ചാപ്പയടിക്കുന്നത് ശരിയാണോ എന്നും   കുറ്റകൃത്യത്തിൽ  തന്നെ തളച്ചിടുക അല്ലല്ലോ വേണ്ടതെന്നും ആയങ്കി ഡിവൈഎഫ്ഐയോട് ചോദിക്കുന്നു.
 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം