ഗുണ്ടാ ക്വട്ടേഷൻ ബന്ധം: ഡിവൈഎഫ്ഐ തിരുവനന്തപുരം ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടു

By Web TeamFirst Published Jul 5, 2021, 12:08 PM IST
Highlights

സിപിഎം പ്രവർത്തകയെ മർദ്ദിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ  നേതാവിനെ സംരക്ഷിക്കുകയും ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പങ്കെടുപ്പിച്ച നടപടിയും വിവാദമായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടു. ഗുണ്ടാ മാഫിയ ക്വട്ടേഷൻ ബന്ധങ്ങളിൽ നേതാക്കൾക്കെതിരെ ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി. സിപിഎം പ്രവർത്തകയെ മർദ്ദിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ  നേതാവിനെ സംരക്ഷിക്കുകയും ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പങ്കെടുപ്പിച്ച നടപടിയും വിവാദമായിരുന്നു. പ്രതി കൂടി ബ്ലോക്ക് കമ്മിറ്റി യോഗത്തിൻ്റെ ചിത്രങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!