K Rail : സില്‍വര്‍ ലൈന്‍ പ്രചാരണത്തിനായി ഡിവൈഎഫ്ഐയുടെ ഭവന സന്ദര്‍ശനം; എംഎല്‍എയോട് കയര്‍ത്ത് നാട്ടുകാര്‍

Published : Mar 30, 2022, 05:10 PM ISTUpdated : Mar 31, 2022, 01:33 AM IST
K Rail : സില്‍വര്‍ ലൈന്‍ പ്രചാരണത്തിനായി ഡിവൈഎഫ്ഐയുടെ ഭവന സന്ദര്‍ശനം; എംഎല്‍എയോട് കയര്‍ത്ത് നാട്ടുകാര്‍

Synopsis

ഡിവൈഎഫ്ഐയുടെ ഭവന സന്ദർശനത്തിനിടെയാണ് സംഭവം. കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി എതിർപ്പ് ഇല്ലാതാക്കിയാണ് തങ്ങൾ വീട് വിട്ട് ഇറങ്ങിയതെന്ന് ഡിവൈഎഫ്ഐ വിശദീകരിച്ചു.

ആലപ്പുഴ:  സിൽവർ ലൈൻ അനുകൂല പ്രചരണത്തിനിറങ്ങിയ മാവേലിക്കര എംഎൽഎ, എം എസ് അരുൺകുമാർ ഉൾപ്പെടെ ഡിവൈഎഫ്ഐ നേതാക്കളോട് കയർത്ത് നാട്ടുകാർ. ആലപ്പുഴ പടനിലത്താണ് സംഭവം. ഡിവൈഎഫ്ഐയുടെ ഭവന സന്ദർശനത്തിനിടെ പ്രാദേശികമായി ആളുകളെ വിളിച്ചുകൂട്ടി പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് എംഎൽഎ ശ്രമിച്ചത്. എന്നാൽ സിപിഎം അനുഭാവികളായ ആളുകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയപ്പോൾ പ്രചാരണം അവസാനിപ്പിച്ച് നേതാക്കൾ മടങ്ങി. അതേസമയം, കാര്യങ്ങളെല്ലാം വിശദീകരിച്ച് തെറ്റിദ്ധാരണ മാറ്റിയാണ് തങ്ങൾ മടങ്ങിയതെന്ന് എംഎൽഎയും നേതാക്കളും വിശദീകരിക്കുന്നു.

കെ റെയിലിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനായിട്ടാണ് ഡിവൈഎഫ്ഐ വീടുകളിൽ കയറി പ്രചരണം നടത്തുന്നത്. കണ്ണൂരിൽ കഴിഞ്ഞ ദിവസം മുതല് വീടുകൾ കയറി പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. കെ റെയിലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പ്രതിരോധ പ്രവർത്തനവുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയത്. വീടുകൾ കയറിയിറങ്ങി റെയിൽ നാടിന് ആവശ്യമെന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കും. നഷ്ടപരിഹാര തുക അടക്കുള്ള വിഷയങ്ങളിൽ ജനങ്ങളിലെ ആശങ്കകൾ പരിഹരിക്കുമെന്നാണ് ഡി വൈ എഫ് ഐ നേതൃത്വം അറിയിച്ചത്. കണ്ണൂർ ജില്ലയിൽ കെറയിൽ പ്രതിഷേധം രൂക്ഷമായ പയ്യന്നൂർ, തളാപ്പ്, മാടായി പ്രദേശങ്ങളിൽ നേതാക്കൾ നേരിട്ടെത്തി സാഹചര്യങ്ങൾ വിശദീകരിക്കും.

അതേസമയം, കൊല്ലം തഴുത്തലയിൽ കെ റെയിൽ സർവേ പുനരാരംഭിക്കാനുള്ള നീക്കം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു. ഗ്യാസ് സിലിണ്ടർ വരെ തുറന്നു വച്ച് ജനങ്ങൾ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ഉദ്യോഗസ്ഥ നീക്കം പൊളിഞ്ഞത്. രാവിലെ പ്രതിഷേധമുണ്ടായ തഴുത്തലയ്ക്ക് സമീപപ്രദേശത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ യുഡിഎഫ്, ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു. പിന്നീട് പി.സി.വിഷ്ണുനാഥ് എംഎൽഎ ഇവിടെ എത്തുകയും ഉദ്യോഗസ്ഥരോട് സ്ഥലത്ത് നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വീട്ടമ്മമാരടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കല്ലിടൽ നിർത്തി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. 

വീടിന്റെ ഉമ്മറത്ത് ഗ്യാസ് സിലണ്ടർ തുറന്നു വച്ച് ചുവരിൽ ആത്മഹത്യ കുറിപ്പ് എഴുതി ഒട്ടിച്ച് തഴുത്തലയിലെ അജയകുമാറും ഭാര്യ സുധയുമാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിക്കാൻ കയറും കെട്ടി ഈ കുടുംബം.  ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാർ ഒന്നടങ്കം തെരുവിലിറങ്ങി. പ്രതിഷേധത്തിനു പിന്തുണയുമായി പി.സി.വിഷ്ണുനാഥ് എം എൽ എ യുടെ നേതൃത്വത്തിൽ കോൺഗ്രസുകാരെത്തി. ബി ജെ പി പ്രവർത്തകർ റോഡിൽ അടുപ്പു കൂട്ടി. കല്ലുമായെത്തിയ വാഹനത്തിൽ കയറിയും പ്രതിഷേധമുണ്ടായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്