DYFI : പുഷ്പന് വീടുവെച്ച് നല്‍കി ഡിവൈഎഫ്‌ഐ; താക്കോല്‍ദാനം 27ന്

By Web TeamFirst Published Nov 25, 2021, 1:44 PM IST
Highlights

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് വാര്‍ഷിക ദിനത്തിലാണ് റഹീം ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
 

തിരുവനന്തപുരം: കൂത്തുപറമ്പ് (koothuparamba) വെടിവെപ്പില്‍ (Fire) പരിക്കേറ്റ് കിടപ്പിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന പുഷ്പന് (Pushpan) ഡിവൈഎഫ്‌ഐ (DYFI)  നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ 27ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan)  കൈമാറും. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമാണ് (AA Rahim) ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് വാര്‍ഷിക ദിനത്തിലാണ് റഹീം ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 1994 നംവബര്‍ 25നാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എംവി രാഘവന് നേരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ പൊലീസ് വെടിവെപ്പുണ്ടാകുകയായിരുന്നു. അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെടിവെപ്പില്‍ മരിച്ചു. കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ എന്നിവരാണ് മരിച്ചത്. പുഷ്പന്‍ വെടിയേറ്റ് ശരീരം തളര്‍ന്ന് ഇന്നും കിടപ്പിലാണ്.
 

 

Meghalaya : മേഘാലയ പ്രതിസന്ധി: കോൺഗ്രസ് - തൃണമൂൽ പോര് രൂക്ഷം: പാർട്ടി വിട്ടവരെ എലികളെന്ന് വിളിച്ച് നേതാവ്

tags
click me!