കെഎസ്‌യു പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്; സംഭവം കാലടി ശ്രീശങ്കര കോളേജിൽ

Published : Dec 01, 2022, 02:55 PM IST
കെഎസ്‌യു പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്; സംഭവം കാലടി ശ്രീശങ്കര കോളേജിൽ

Synopsis

വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പ്രസംഗമെന്നും ആവേശത്തിൽ പറഞ്ഞു പോയതാണെന്നും ജോമോൻ വ്യക്തമാക്കി

കൊച്ചി: കെഎസ്‌യു പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്. എറണാകുളം കാലടി ശ്രീശങ്കര കോളേജിലെ കെഎസ്‌യു പ്രവർത്തകർക്കെതിരെയാണ്  ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോമോൻ കൊലവിളി പ്രസംഗം നടത്തിയത്.  അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ജോമോൻ. ശ്രീശങ്കര കോളേജ് ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകരുടെ ചോര വീണിട്ടുണ്ടെങ്കിൽ പകരം കെഎസ്‌യു പ്രവർത്തകരുടെ രക്തം വീഴ്ത്തിയേ അടങ്ങൂവെന്നായിരുന്നു ജോമോന്റെ പ്രസംഗം. അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് എതിരെയാണ് ഭീഷണി. ഇന്നലെ കോളേജ് ക്യാമ്പസിന് മുന്നിൽ എസ്എഫ്ഐ നടത്തിയ പരിപാടിയിലായിരുന്നു ജോമോന്റെ പ്രസംഗം. എന്നാൽ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പ്രസംഗമെന്നും ആവേശത്തിൽ പറഞ്ഞു പോയതാണെന്നും ജോമോൻ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം