
കൊച്ചി : അഴിമതിക്കും സ്വജന പക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള വിഷയത്തിലാണ് നിരീക്ഷണം. പരാതി പരിഗണിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. കേസിലെ ലോകായുക്ത ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നിരീക്ഷണം. അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്നും കോടതി ചോദിച്ചു. ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ കോബ്രഗഡെ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തേ ഈ വിഷയത്തിൽ ലോകായുക്ത ഇടപെട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് അന്ന് തലപ്പത്ത് ഉണ്ടായിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരടക്കം കോടതിയെ സമീപിച്ചത്. ദുരന്ത കാലത്ത് ആകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിൽക്കേണ്ടത്. എന്തിനാണ് അന്വേഷണത്തെ എതിർക്കുന്നതെന്നും കോടതി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam