
തിരുവനന്തപുരം: അമിത് ഷാക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ മന്ത്രി ഒ ജെ ജനീഷിനെ പരിഹസിച്ച് ഡിവൈഎഫ്ഐ. സ്വന്തം പ്രവർത്തകർ നടത്തിയ പ്രതിഷേധം പോസ്റ്റ് ചെയ്യാനുള്ള ധൈര്യം പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റിനില്ലെന്ന് ചിന്ത ജെറോം വിമര്‍ശിച്ചു. പോസ്റ്റിട്ടത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിലും ഡിലീറ്റ് ചെയ്തത് മന്ത്രിയെന്ന നിലയിലുമെന്നാണ് അദ്ദേഹം പറഞ്ഞത്. സ്ട്രെസ് താങ്ങാൻ പറ്റുന്നയാളല്ല മന്ത്രിയെന്നും അതുകൊണ്ടാകും പോസ്റ്റ് ഡിലീറ്റ് ചെയ്തതെന്നും ചിന്ത ജെറോം പരിഹസിച്ചു. മുഖ്യമന്ത്രി വിളിച്ച് സ്ട്രെസ് കൊടുത്ത് കാണും. ഡിലീറ്റ് ചെയ്തില്ലെങ്കിൽ മെറ്റയെ ഉപയോഗിച്ച് മന്ത്രിയുടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുമായിരുന്നുവെന്നും ചിന്ത ജെറോം വിമര്‍ശിച്ചു.
അതേസമയം, ആഭ്യന്തരമന്ത്രി അമിത്ഷായെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിന് പകരം ചോദിച്ചുള്ള യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം രാപകൽ വ്യത്യാസമില്ലാതെ തുടരുകയാണ്. ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. നെയ്യാറ്റിൻകരയിൽ ഇന്നലെ മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാണിച്ചതിന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്‍റിന്‍റെ കാര്‍ കോണ്‍ഗ്രസുകാര്‍ തടഞ്ഞിരുന്നു. ഇത് കയ്യാങ്കളിയുമുണ്ടായിയിരുന്നു. ഇതിന് പിന്നാലെയാണ് ആനാവൂരിൽ മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചത്. തിരുവനന്തപുരം ഡിസിസി ഓഫീസിന്‍റെ ചില്ലുകള്‍ അജ്ഞാതര്‍ രാത്രി എറിഞ്ഞ് തകര്‍ത്തു. ഈ സമയത്ത് ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല. സിസിടിവി ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ല. സംഭവത്തില്‍ ബിജെപി പ്രവർത്തകൻ ആനാവൂർ സ്വദേശി സുരേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam