
കൊച്ചി : പാചക വാതക വില വർധവനിൽ പ്രതിഷേധിച്ച് ട്രെയിൻ തടയൽ സമരവുമായി ഡിവൈഎഫ്ഐ. സൗത്ത് റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ നിന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. കായംകുളം പാസഞ്ചർ ട്രെയിനിന് മുന്നിൽ നിന്നാണ് പ്രതിഷേധിച്ചത്. സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പ്രതിഷേധിച്ച ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്റ്റേഷനിൽ അതിക്രമിച്ചു കയറിയതിനാണ് നടപടി. നിർത്തിയിട്ടിരുന്ന ട്രെയിൻ ആയതിനാൽ കൂടുതൽ നടപടികൾ ഇല്ല.
Read More : ഇരുട്ടടി; ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി, പുതിയ വില പ്രാബല്യത്തിൽ
പാചകവാതക സിലിണ്ടറിന് വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി. വാണിജ്യ സിലിണ്ടർ ലഭിക്കാൻ ഇനി 2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു വാണിജ്യവാതക സിലിണ്ടറിന്റെ വില. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.