
കൊച്ചി: ഹലാല്‍ ഫുഡ് (Halal Food ) വിവാദത്തില്‍ വിവാദത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ (DYFI) നടത്തിയ ഫുഡ് സ്ട്രീറ്റില്‍ (Food street) പോത്തിറച്ചിയും പന്നിയിറച്ചിയും (Beef and pork) വിളമ്പി. ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം എല്ലാ പ്രധാന നഗരങ്ങളിലും നടത്തിയത്. എറണാകുളത്ത് നടത്തിയ പ്രതിഷേധത്തിലാണ് പന്നിയിറച്ചിയും പോത്തിറച്ചിയും വിളമ്പിയത്. പരിപാടി മുന്‍ എംപി ഡോ. സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. നേരത്തെ ബീഫിനെ ചുറ്റിപ്പറ്റി വിവാദമുണ്ടായപ്പോള്‍ ബീഫ് ഫെസ്റ്റ് നടത്തിയാണ് ഡിവൈഎഫ്‌ഐ പ്രതികരിച്ചത്. സംസ്ഥാനത്തുടനീളം അന്ന് ബീഫ് ഫെസ്റ്റുകള്‍ നടത്തിയിരുന്നു. അതിന് ശേഷം ഇപ്പോള്‍ ഹലാല്‍ വിവാദമുണ്ടായപ്പോഴും ഡിവൈഎഫ്‌ഐ ശക്തമായി രംഗത്തെത്തി. ഫുഡ് സ്ട്രീറ്റ് പ്രതിഷേധം നടത്തുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചപ്പോള്‍ പന്നിയിറച്ചി വിളമ്പുമോ എന്ന് ചില കോണുകളില്‍ നിന്ന് ചോദ്യമുയര്‍ന്നിരുന്നു. അതിന് മറുപടി എന്ന നിലക്കാണ് ബീഫിനൊപ്പം പന്നിയിറച്ചിയും വിളമ്പിയത്.
പന്നിയിറച്ചി വിളമ്പുമോ എന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഇന്നലെ എ എ റഹീമിനോട് ചോദിച്ചിരുന്നു. ''ചിലര്‍ക്ക് സംശയം ഫുഡ് സ്ട്രീറ്റില്‍ എന്തൊക്കെ ഭക്ഷണം ഉണ്ടാകുമെന്നാണ്. ഉത്തരം കേരളത്തില്‍ മലയാളി കഴിക്കുന്ന എല്ലാ ഭക്ഷണവും ഉണ്ടാകും. ഭക്ഷണം മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമില്ലാത്തത് കഴിക്കാതിരിക്കാനും ഏതു വ്യക്തിക്കും അവകാശമുണ്ട്. ഞങ്ങള്‍ക്കിഷ്ടമില്ലാത്തത് നിങ്ങള്‍ കഴിക്കാന്‍ പാടില്ലയെന്നും, ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം നിങ്ങള്‍ കഴിച്ചാല്‍ മതിയെന്നുമാണെങ്കില്‍ അത് ഈ നാട് വകവെച്ചുതരില്ല''-ഡിവൈഎഫ്‌ഐ നേതാല് എസ് സതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam