
തിരുവനന്തപുരം: വർഷങ്ങളായി ലഹരിക്കെതിരെ പോരാടുന്നവരാണ് ഞങ്ങളെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. മദ്യത്തിനെതിരെ മുദ്രാവാക്യം മുഴക്കിയവരാണ് ഞങ്ങളെന്നും സെ നോട്ട് ടു ആൽക്കഹോൾ എന്ന മുദ്രാവാക്യം നിരന്തരം മുഴക്കിയവരാണെന്നും വസീഫ് പറയുന്നു. സമൂഹത്തിലെ കൂടി വരുന്ന അക്രമ സംഭവങ്ങൾക്കെതിരെ ജാഗ്രതാ സന്ദേശവുമായി ഏഷ്യാനെറ്റ് നടത്തുന്ന ലൈവത്തോണിലാണ് വി വസീഫിൻ്റെ പ്രതികരണം.
ലഹരിക്കെതിരെ വർഷങ്ങളായി നടത്തിവരുന്ന ക്യാംപെയിനാണ് ജനകീയ കവചം. 25000 യൂണിറ്റ് കേന്ദ്രങ്ങളിൽ പരാമവധി ആളുകളെ സംഘടിപ്പിച്ചുകൊണ്ട് ചങ്ങല സൃഷ്ടിച്ചിരുന്നു. 2വർഷമായി ഇത് തുടങ്ങിയിട്ട്. ഇതിൻ്റെ തുടർച്ചയായി ലഹരിയാവാം കളിയിടങ്ങളോട് ക്യാംപെയിൻ നടത്തി. നേതാക്കൻമാർ പങ്കെടുക്കുന്ന മത്സരങ്ങൾ ലഹരിക്കെതിരെ പോരാട്ടം നടത്താൻ ഗ്രൗണ്ടിൽ വെച്ച് തന്നെ പ്രതിജ്ഞ ചൊല്ലാനുള്ള വലിയ ഇടമാക്കി മാറ്റി. 211 കേന്ദ്രങ്ങളിൽ ജാഗ്രതാ പരേഡുകൾ നടത്തി. ഇനിയും നടത്താൻ ശ്രമിക്കുകയാണെന്നും വസീഫ് പറഞ്ഞു.
ഇതിൻ്റെ റിസർട്ട് ഉണ്ടാവും. ലഹരി വിൽപ്പനക്കെതിരെ ഞങ്ങൾ ഇടപെടൽ നടത്തുന്നുണ്ട്. 2 പേർക്ക് ക്രൂരമായി മർദനമേറ്റിട്ടുണ്ട്. ഏത് പ്രദേശത്താണെങ്കിലും ഡിവൈഎഫ്ഐയുടെ ഇടപെടലായിരിക്കും ലഹരിമാഫിയക്ക് തടസ്സം നിൽക്കുന്നത്. പല വിവരങ്ങളും വിളിച്ചുപറയുന്നുണ്ട്. കേരളത്തിന്റെ പ്രതിപക്ഷനേതാവ് വളരെ അപക്വമായി സംസാരിക്കുകയാണ് ചെയ്തത്. അവരെക്കൂടി നിങ്ങൾ ബോധവൽക്കരിക്കണം. പൊതുവായി വിഷയത്തെ കാണണം. ഭാവി തലമുറയെ രക്ഷിക്കണം. അതിൽ ഞങ്ങൾ ഇടപെടേണ്ട കാര്യങ്ങൾ പറഞ്ഞാൽ ഇടപെടും. ഇത് ജനകീയ യുദ്ധമായി കാണാനാണ് ആഗ്രഹം. ഇതിൽ ഭിന്നിച്ച് നിൽക്കുകയല്ല വേണ്ടത്. ഒന്നിച്ച് നിൽക്കുകയാണ് വേണ്ടത്. ഭിന്നിപ്പ് ലഹരിമാഫിയക്ക് ഗുണമാവുകയേ ഉള്ളൂ. ഈ ബോധ്യം പ്രതിപക്ഷ നേതാവിന് ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും വസീഫ് പറഞ്ഞു.
വൈരാഗ്യബുദ്ധിയുമായാണ് ഇന്ന് കുട്ടികൾ നടക്കുന്നത്, പുതുതലമുറ ലഹരി തേടി പോകാതെ നോക്കണം; ഐഎം വിജയൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം