ചിലർക്ക് കായിക രംഗമാകാം, പാട്ടോ, നൃത്തമോ ഒക്കെയാകാം ചിലർക്ക് ലഹരി. കുട്ടികൾ ആ ലഹരി തേടി പോകണം. ആ ലഹരി ലൈഫ് ലോങ് കൂടെയുണ്ടാകുമെന്ന് ഐഎം വിജയൻ പറയുന്നു.
തിരുവനന്തപുരം: സമൂഹത്തിലെ കൂടി വരുന്ന അക്രമ സംഭവങ്ങൾക്കെതിരെ ജാഗ്രതാ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന ലൈവത്തോണിന് ആശംസകളുമായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ. ലഹരി തേടി പോകാതെ കുട്ടികൾ തങ്ങൾക്കുള്ളിലെ കലാ കായിക കഴിവുകളെ ലഹരിയാക്കി മാറ്റണമെന്ന് ഐഎം വിജയൻ പറഞ്ഞു. വലിയൊരു സന്ദേശമാണ് ഏഷ്യാനെറ്റ് ന്യൂസ് ന്യൂജനറേഷന് നൽകുന്നത്, അതിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ട്. പുതു തലമുറയിൽ ലഹരി ഉപയോഗത്തെക്കുറിച്ച് ബോധവത്കരണ നടത്തേണ്ടത് അനിവാര്യമാണെന്നും ഐംഎം വിജയൻ പറയുന്നു.
നമ്മുടെ കാലത്തും സ്കൂളുകളിൽ അടി നടക്കാറുണ്ട്. പക്ഷേ അത് ഏറെ സമയത്തേക്ക് നീളില്ല. അടി കഴിഞ്ഞാലുടൻ കെട്ടിപ്പിടിച്ച് അത് ഉടനെ സോൾവാക്കും. ഇന്ന് വൈരാഗ്യബുദ്ധിയും കൊണ്ട് നടക്കുകയാണ് കുട്ടികൾ. നമ്മുടെ ജീവിതം വളരെ ഷോർട്ട് പിരീഡിയിലാണ്. അതുപോലെ ലഹരിയൊക്കെ ഷോർട്ട് പിരീഡിൽ ഉള്ളതാണ്. എന്‍റെ ലഹരി ഫുട്ബോളാണ്. കുട്ടികളൊക്കെ കായിക രംഗത്തേക്ക് വരണം, അതിൽ ലഹരി കണ്ടെത്തണം.
ചിലർക്ക് കായിക രംഗമാകാം, പാട്ടോ, നൃത്തമോ ഒക്കെയാകാം ചിലർക്ക് ലഹരി. കുട്ടികൾ ആ ലഹരി തേടി പോകണം. ആ ലഹരി ലൈഫ് ലോങ് കൂടെയുണ്ടാകും. എന്തൊക്കെ പ്രശ്നമുണ്ടെങ്കിലും ഷെയർ ചെയ്യാൻ ഉണ്ടാവുക ഫ്രണ്ട്സാണ്. കുട്ടികളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സുഹൃത്തുക്കളോടെങ്കിലും പങ്കുവെക്കണമെന്ന് ഐഎം വിജയൻ പറയുന്നു.

വർധിക്കുന്ന ലഹരി ഉപയോഗത്തിനും അക്രമണ പരമ്പരകൾക്കുമെതിരായ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലൈവത്തോണിൽ വിവിധ മേഖലകളിലെ പ്രമുഖരും സാധാരണക്കാരും പങ്കെടുക്കുന്നുണ്ട്. രാവിലെ ഏഴ് മുതൽ തത്സമയം തുടങ്ങിയ പരിപാടിയിൽ പുതുതലമുറയടക്കം ലഹരിയിലേക്ക് എത്തുന്നതിനുള്ള കാരണങ്ങളും അതിൽ നിന്ന് രക്ഷനേടാനുള്ള പരിഹാരങ്ങളും തേടാം. അനിയന്ത്രിതമാകുന്ന ലഹരി ഉപഭോഗമടക്കം ലൈവത്തോണിൽ ചർച്ച ചെയ്യും. ലഹരിയിൽ മുഴുകി കൗമാരക്കാരുൾപ്പെടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ലൈവത്തോൺ പരിപാടി സംഘടിപ്പിക്കുന്നത്.
