വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം; കോട്ടയം അഡീഷണൽ എസ്പി ആയി നിയമനം

Published : Jun 02, 2026, 05:17 PM IST
dysp madhu babu

Synopsis

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നൽകി. കോട്ടയം അഡീഷണൽ എസ്പി ആയാണ് നിയമനം.

തിരുവനന്തപുരം: വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നൽകി. കോട്ടയം അഡീഷണൽ എസ്പി ആയാണ് നിയമനം. സ്ഥാനക്കയറ്റം നൽകുന്ന പട്ടികയിൽ മധുബാബുവിനെ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കസ്റ്റഡി മർദനങ്ങൾ ഉൾപ്പടെ നിരവധി പരാതികൾ മധുബാബുവിനെതിരെ ഉയർന്നിട്ടുണ്ട്.

സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതാവ് ആണ് ഡിവൈഎസ്പി മധുബാബു. വിവാദങ്ങൾ ഉയർന്നിരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത യോ​ഗത്തിൽ നിന്നുപോലും മാറ്റിനിർത്തിയിരുന്നു. എന്നാൽ, പ്രൊമോഷൻ യോ​ഗം ചേരുന്നതിന് മുൻപ് എല്ലാ ആരോപണങ്ങളിലും മധുബാബു കോടതിയിൽ പോയി സ്റ്റേ വാങ്ങുകയും തീർപ്പാക്കുകയും മറ്റും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനക്കയറ്റപട്ടികയിൽ മധുബാബുവിനെ ആഭ്യന്തരവകുപ്പ് ഉൾപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; ജീവനോടെയിരിക്കുന്നത് കേരളത്തിൽ ആയതുകൊണ്ടെന്ന് ദമ്പതികള്‍, മുൻ‌കൂർ ജാമ്യഹർജിയിൽ വിധി നാളെ
'ആ കുരുന്നുകളോട് ഇങ്ങനെ പെരുമാറാൻ അയിത്തം ആഘോഷമാക്കുന്നവർക്കേ സാധിക്കൂ'; വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി എ എ റഹീം