
കൊച്ചി: ഓണ്‍ലൈന്‍ സെക്കന്‍റ് ഹാന്‍ഡ് വില്‍പനയിലെ പ്രധാന താരമായ ആര്‍മി ബുള്ളറ്റ് വില്‍പനയില്‍ തട്ടിപ്പ് നടക്കുന്നതായി ഇടുക്കി എഎസ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇടുക്കി എഎസ്പി മുഹമ്മദ് ഷാഫിയാണ് ആര്‍മി ബുള്ളറ്റ് വില്‍പനയ്ക്ക് എന്ന ഒഎല്‍എക്സ് പരസ്യത്തില്‍ വീഴരുതെന്നും പണം നഷ്ടപ്പെടുമെന്നും ബുള്ളറ്റ് പ്രേമികള്‍ക്ക് ഉപദേശം നല്‍കിയത്. ബുള്ളറ്റ് പ്രേമികളുടെ ഇഷ്ട ഇനമാണ് ആര്‍മി ബുള്ളറ്റ്.
നിരവധി ആവശ്യക്കാരാണ് ആര്‍മി ബുള്ളറ്റിനുള്ളത്. ഒഎല്‍എക്സ് പരസ്യത്തില്‍ നല്‍കിയ നമ്പറില്‍ ബന്ധപ്പെട്ട ഇടുക്കി അടിമാലി സ്വദേശിക്ക് പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് എഎസ്പിയുടെ മുന്നറിയിപ്പ്. വെറും 50000 രൂപക്ക് ആര്‍മി ബുള്ളറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് പാഴ്സല്‍ ചാര്‍ജും രണ്ട് തവണയായി 25000ത്തോളം രൂപയും യുവാവിന് നഷ്ടമായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പുണെയില്‍നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് സംഘം യുവാവിനെ പറ്റിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam