നിപ പ്രതിരോധം; കേരളത്തിന് സഹായം ഉറപ്പു നൽകി കേന്ദ്രം, മരുന്ന് വിമാനം വഴി എത്തിക്കും

By Web TeamFirst Published Jun 4, 2019, 10:49 AM IST
Highlights

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി കേന്ദ്ര സര്‍ക്കാര്‍ കൺട്രോൾ റൂം തുടങ്ങി.നമ്പർ : 011-23978046. 

ദില്ലി: കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിന് എല്ലാ സഹായവും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധൻ. എയിംസിൽ നിന്നുള്ള സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. നിപ ചികിത്സക്കുള്ള മരുന്ന് വിമാനത്തിൽ കേരളത്തിലെത്തിക്കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി കേന്ദ്ര സര്‍ക്കാര്‍ കൺട്രോൾ റൂം തുടങ്ങി.നമ്പർ : 011-23978046.  ഇത് വഴി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കാമെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചത്. 

ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന വിലയിരുത്തലാണ് കേന്ദ്രത്തിനും കേരള സര്‍ക്കാരിനും ഉള്ളത്. കേരളം ആവശ്യപ്പെടുന്ന എന്ത് സഹായവും ലഭ്യമാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. ആരോഗ്യ മന്ത്രി കെകെ ശൈലജയുമായി കേന്ദ്ര ആരോഗ്യമന്ത്രി ആശയ വിനിമയം നടത്തുന്നുണ്ട്. കേന്ദ്രത്തിലെ ആരോഗ്യ സെക്രട്ടറിമാരുടെ യോഗം വിളിച്ചു സ്ഥിതി വിലയിരുത്തുന്നുണ്ട്. 

click me!