ഡോ. ഇ സി ബാബുക്കുട്ടിയുടെ മരണ കാരണം കൊവിഡെന്ന് സ്ഥിരീകരണം

Published : Nov 29, 2020, 06:44 PM IST
ഡോ. ഇ സി ബാബുക്കുട്ടിയുടെ മരണ കാരണം കൊവിഡെന്ന് സ്ഥിരീകരണം

Synopsis

കൊവിഡിനെതിരായി എറണാകുളം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ബാബുക്കുട്ടിയുടേത്. ബാബുകുട്ടിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അനുശോചനം അറിയിച്ചു. 

കൊച്ചി: എറണാകുളത്ത് മരിച്ച ഡോ. ഇ സി ബാബുക്കുട്ടിയുടെ മരണ കാരണം കൊവിഡ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവിയാണ് ബാബുക്കുട്ടി. കൊവിഡിനെതിരായി എറണാകുളം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ബാബുക്കുട്ടിയുടേത്. ബാബുകുട്ടിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അനുശോചനം അറിയിച്ചു. 

അതേസമയം കേരളത്തില്‍ ഇന്ന് 5643 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4951 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 571 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5861 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,497 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,99,601 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,896 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1840 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി
വീടിന് പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്‌ക്ക്; അള്‍ട്രാവയലറ്റ് രശ്‌മികള്‍ക്കെതിരെ ജാഗ്രത വേണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക