കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറഞ്ഞ തീയതി ഇന്ന് അവസാനിക്കും

Published : Aug 22, 2023, 07:39 AM IST
കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറഞ്ഞ തീയതി ഇന്ന് അവസാനിക്കും

Synopsis

കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറഞ്ഞ തീയതി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറഞ്ഞ തീയതി ഇന്ന് അവസാനിക്കും. 40 കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല. തുക കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് വരാന്‍ വൈകുന്നതാണ് കാരണം. ശമ്പളത്തിനൊപ്പം ഓണം അലവന്‍സ് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിൽ അന്തിമ തീരുമാനമായില്ല. 

അലവന്‍സ് എത്രയെന്ന് നിശ്ചയിക്കാനായി തൊഴിലാളി യൂണിയനുകളും കെഎസ്ആർടിസി മാനേജ്മെന്റും തമ്മില്‍ ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും. 1000 രൂപ അലവന്‍സും 1000 രൂപ അഡ്വാന്‍സും നല്‍കാനാണ് ആലോചിക്കുന്നത്. 2750 രൂപ അലവന്‍സ് വേണമെന്ന ആവശ്യത്തില്‍ യൂണിയനുകള്‍ ഉറച്ച് നില്‍ക്കുന്നു. ഉറപ്പുകള്‍ പാലിച്ചില്ലങ്കില്‍ അടുത്ത ശനിയാഴ്ച പണിമുടക്കെന്നാണ് സിഐടിയു ഉള്‍പ്പടെയുള്ള യൂണിയനുകളുടെ തീരുമാനം. 

അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിര്‍ദേശിച്ചു. ശമ്പളവിതരണ കാര്യത്തിൽ സർക്കാരിന്‍റെ  നിലപാട് എന്തെന്ന് കോടതി ചോദിച്ചു. ഓഗസ്റ്റിലെ ശമ്പളം കൊടുത്താലേ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു. 

കഴിഞ്ഞവർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ ചെയ്തത്. തുടർന്ന് ശമ്പളം പണമായും കൂപ്പണമായും നൽകാമെന്ന തീരുമാനമെടുത്തു. ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.

Read more:  'പുതുപ്പള്ളിയിൽ അര്‍ഹരായവരെ ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കണം'; നിയമനടപടിയുമായി ചാണ്ടി ഉമ്മൻ

ഉന്നത സമിതി യോഗം ചേർന്ന്  കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കാൻ എന്ത് തീരുമാനം എടുത്തുവെന്ന് കോടതി ചോദിച്ചു.പണം തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാർ യോഗം നടത്തിയത്?എന്തുകൊണ്ട് സർക്കാരിന് പണം നൽകാൻ കഴിയുന്നില്ല?ശമ്പളം പണം ആയി തന്നെ കൊടുക്കണം.കൂപ്പൺ വിതരണം അനുവദിക്കില്ല.കേസ് ഈ മാസം 24ലേക്ക് മാറ്റി

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'