തുവ്വൂർ കൊലപാതകം; നാലുപേർ അറസ്റ്റിൽ, അറസ്റ്റിലായത് വീട്ടുടമ വിഷ്ണവും സഹോദരങ്ങളും സുഹൃത്തും

Published : Aug 22, 2023, 07:03 AM ISTUpdated : Aug 22, 2023, 07:49 AM IST
തുവ്വൂർ കൊലപാതകം; നാലുപേർ അറസ്റ്റിൽ, അറസ്റ്റിലായത് വീട്ടുടമ വിഷ്ണവും സഹോദരങ്ങളും സുഹൃത്തും

Synopsis

മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് വിഭാഗം ഇതിനായി സ്ഥലത്തെത്തും. തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന സുജിത എന്ന യുവതിയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു. ഇവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയതെന്നാണ് സൂചന.  

മലപ്പുറം: മലപ്പുറം തുവ്വൂർ കൊലപാതകത്തിൽ നാലുപേർ അറസ്റ്റിൽ. വീട്ടുടമ വിഷ്ണവും സഹോദരങ്ങളും സുഹൃത്തുമാണ് അറസ്റ്റിലായത്.  തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിന് അടുത്തുള്ള വിഷ്ണു എന്ന യുവാവിന്‍റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്.  മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് വിഭാഗം ഇതിനായി സ്ഥലത്തെത്തും. തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന സുജിത എന്ന യുവതിയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു. ഇവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയതെന്നാണ് സൂചന.

ഒരുമിച്ച് മദ്യപിച്ചു, തർക്കിച്ചു, അടിപിടിയായി; സുഹൃത്തിന്റെ കുത്തേറ്റ് ഈരാറ്റുപേട്ടയിൽ യുവാവ് കൊല്ലപ്പെട്ടു

വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചിട്ട കാര്യം പൊലീസിനോട് പറഞ്ഞത്. മൃതദേഹം സുജിതയുടേതാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു കാണാതായ സുജിത. കഴിഞ്ഞ മാസം 11 മുതലാണ് ഇവരെ സ്ഥലത്ത് നിന്ന് കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് ഇന്ന് തുവ്വൂർ പഞ്ചായത്തിൽ മുൻപ് ജോലി ചെയ്തിരുന്ന വിഷ്ണു എന്ന യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഈ പഞ്ചായത്തിലെ കുടുംബശ്രീയുടെ കാര്യങ്ങളുടെ ചുമതല ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരിയുമായിരുന്നു സുജിത. കരുവാരക്കുണ്ട് പൊലീസാണ് കേസന്വേഷിക്കുന്നത്. 

'പി. ജയരാജനും രാജേഷിനുമെതിരെ തെളിവുണ്ട്, സാക്ഷികളുമുണ്ട്'; വിടുതൽ ഹർജിക്കെതിരെ അരിയിൽ ഷുക്കൂറിന്റെ മാതാവ്

https://www.youtube.com/watch?v=touSh-WZY64

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ