ഇ ഫയൽ നീക്കം അവതാളത്തിൽ; സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം പുനസ്ഥാപിച്ചില്ല

Published : Jul 23, 2024, 10:53 PM IST
ഇ ഫയൽ നീക്കം അവതാളത്തിൽ; സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം പുനസ്ഥാപിച്ചില്ല

Synopsis

ഇ- ഫയൽ നീക്കം തടസ്സമായതോടെ എല്ലാവകുപ്പുകളിലും ജോലികൾ തടസ്സപ്പെട്ടു. ഐടി സെക്രട്ടറി വിളിച്ച അടിയന്തര യോഗത്തിൽ എൻഐസി ഉദ്യോഗസ്ഥരെയും വിളിച്ചിരുന്നു. 

തിരുവനന്തപുരം: ഇ ഫയൽ നീക്കം അവതാളത്തിലായതിനാൽ സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം തടസ്സപ്പെട്ടു. ഇന്ന് രാവിലെ മുതലാണ്  ഇ ഫയൽ നീക്കം തടസ്സപ്പെട്ടത്. വൈകുന്നേരവും പുന:സ്ഥാപിക്കുമെന്നാണ് എൻഐസി അറിയിച്ചത്. എന്നാൽ വൈകുന്നേരവും പ്രശ്നം പരിഹരിക്കാൻ എൻഐസിക്ക് കഴിഞ്ഞില്ല. ഇ- ഫയൽ നീക്കം തടസ്സമായതോടെ എല്ലാവകുപ്പുകളിലും ജോലികൾ തടസ്സപ്പെട്ടു. ഐടി സെക്രട്ടറി വിളിച്ച അടിയന്തര യോഗത്തിൽ എൻഐസി ഉദ്യോഗസ്ഥരെയും വിളിച്ചിരുന്നു. 

പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിൽ ഉദ്യോഗസ്ഥരെ അത്യപ്തിയും അറിയിച്ചു. ഇതേ തുടർന്നാണ് ദില്ലിയിൽ നിന്നും പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങിയത്. മന്ത്രിസഭാ യോഗത്തിനു ള്ള ഫയലുകൾ നേരെത്തെ തയ്യാറാക്കിയിരുനുവെന്നും അവസാനഘട്ട കൂട്ടി ചേർക്കലുകൾ ഫിസിക്കൽ ഫയലായി വച്ചുവെന്നും പൊതുഭരണ വകുപ്പ് പറയുന്നു. ഒന്നര മാസം മുമ്പ് നവീകരണ പ്രവർത്തനം നടത്തിയപ്പോഴും 2 ദിവസം ഇ-ഫയൽ തടസ്സ പ്പെട്ടിരുന്നു. 

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്