
പാലക്കാട്: കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണം കര്‍ശനമാക്കി തമിഴ്‍നാട്. വാളയാർ അതിർത്തി കടന്ന് തമിഴ്നാട്ടിലെത്താൻ ഇനി ഇ പാസും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. കോയമ്പത്തൂർ ജില്ലാ കളക്ടർ പാലക്കാട് കളക്ടറെ ഔദ്യോഗകമായി വിവരം അറിയിച്ചു. അതേസമയം കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകം ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്രസർക്കാരിന്‍റെ ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കര്‍ണാടക ഹൈക്കോടതി വിമർശിച്ചു.
25 ചെക്പോസ്റ്റുകളുണ്ടായിട്ടും നാല് എണ്ണത്തിലൂടെ മാത്രം ആളുകളെ കടത്തിവിടുന്നത് എന്ത് അടിസ്ഥാനത്തിലെന്നു കോടതി ചോദിച്ചു. ഇത് കേന്ദ്രത്തിന്‍റെ ചട്ടങ്ങൾക്ക് എതിരാണ്. കാസർകോട് വഴി വരുന്നവർക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് പരിഹാസ്യമെന്നും കോടതി അഭിപ്രായപ്പെട്ടു. ദക്ഷിണ കന്നഡ കളക്ടറോട് സംഭവത്തിൽ കോടതി വിശദീകരണം തേടി. കേസ് ഇനി മാർച്ച് 18ന് പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam