മാനനഷ്‌ടക്കേസിൽ വ്ലോഗർ കെ എം ഷാജഹാന് തിരുവനന്തപുരം മുൻസിഫ് കോടതി 5 ലക്ഷം രൂപ പിഴ വിധിച്ചു. എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയെ തുടർന്നാണ് നടപടി. തെറ്റായ പ്രചരണം നടത്തിയ യൂട്യൂബ് വീഡിയോയുടെ പേരിലാണ് കേസ്

തിരുവനന്തപുരം: മാനനഷ്‌ടകേസിൽ വ്ലോഗർ കെ എം ഷാജഹാന് 5 ലക്ഷം പിഴ ശിക്ഷ. തിരുവനന്തപുരം മുൻസിഫ് കോടതിയാണ് ഷാജഹാനെ ശിക്ഷിച്ചത്. എ ഡി ജി പി എസ് ശ്രീജിത്ത് നൽകിയ സിവിൽകേസിലാണ് വിധി. തെറ്റായ പ്രചരണം നടത്തുന്ന വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിനാണ് പരാതി നൽകിയത്. ഷാജഹാൻ പലിശ സഹിതം പണം അയ്ക്കുകയും കോടതി ചെലവ് നൽകണമെന്നുമാണ് വിധി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player