E Sreedharan Against K Rail : ഡിപിആ‌ർ പുറത്ത് വിടാതിരുന്നതിൽ ഗൂഡാലോചന ഉണ്ടായിരുന്നുവെന്ന് ഇ ശ്രീധരൻ

Published : Jan 16, 2022, 12:39 PM ISTUpdated : Jan 16, 2022, 01:15 PM IST
E Sreedharan Against K Rail : ഡിപിആ‌ർ പുറത്ത് വിടാതിരുന്നതിൽ ഗൂഡാലോചന ഉണ്ടായിരുന്നുവെന്ന് ഇ ശ്രീധരൻ

Synopsis

ഇപ്പോൾ എങ്കിലും പുറത്തു വിട്ടത് നന്നായിയെന്ന് ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിപിആ‌ർ പൊതു ചർച്ചക്ക് വിധേയമാക്കണമെന്ന് ശ്രീധരന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സിൽവർ ലൈൻ (Silver Line) ഡിപിആ‌ർ പുറത്തു വിടാതിരുന്നതിന് പിന്നിൽ ഗൂഡലോചന ഉണ്ടായിരുന്നുവെന്ന്  മെട്രോമാന്‍ ഇ ശ്രീധരൻ (E Sreedharan). ഇപ്പോൾ എങ്കിലും പുറത്തു വിട്ടത് നന്നായിയെന്ന് ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിപിആ‌ർ പൊതു ചർച്ചക്ക് വിധേയമാക്കണമെന്ന് ശ്രീധരന്‍ ആവശ്യപ്പെട്ടു. ഡിപിആ‌ർ പഠിച്ചു അടുത്ത ഞായറാഴ്ച്ച വിശദമായ വാർത്ത സമ്മേളനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.

സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്നത് 164 പ്രളയ സാധ്യതാ പ്രദേശങ്ങളിലൂടെയാണെന്നാണ് ഡിപിആ‌ർ പറയുന്നത്. ഇതിൽ 25 പ്രദേശങ്ങൾ അതീവ പ്രശ്നസാധ്യതയുള്ളതാണ്. വെള്ളപ്പൊക്കമുണ്ടായാൽ കെ-റെയിലിന്റെ കൊല്ലം സ്റ്റേഷനും യാർഡും, കാസർകോട് യാർഡും മുങ്ങാൻ സാധ്യതയുണ്ടെന്നാണ് പാരിസ്ഥിതിക ആഘാത പഠനം തെളിയിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ സിൽവൽ ലൈൻ മാറ്റിമറിച്ചേക്കാമെന്നും പദ്ധതി രേഖ പറയുന്നു.

സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർ ഉന്നയിക്കുന്ന പ്രധാന ആശങ്ക പരിസ്ഥിതി പ്രശ്നത്തിലായിരുന്നു. അതിവേഗ പദ്ധതി കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് വിലയിരുത്തുമ്പോഴും ചില സംശയങ്ങളും ആശങ്കയും മുന്നറിയിപ്പും കൂടി നൽകുന്നു. പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ 164 സ്ഥലങ്ങൾ പ്രളയസാധ്യതാ പ്രദേശങ്ങളാണ്. ഇതിൽ തന്നെ മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങിയ 25 പ്രദേസങ്ങൾ തീർത്തും അപകടരമണെന്ന് പഠനത്തിൽ തെളിഞ്ഞത്. ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ്. കൊല്ലം സ്റ്റേഷനും യാർഡും പ്രളയം വന്നാൽ മുങ്ങാൻ സാധ്യതയേറെയാണ്.

കാസർക്കോട് യാർഡിനും സമാനഭീഷണിയുണ്ട്. കൊല്ലത്ത് അയത്തിൽ തോട് തന്നെ വഴി തിരിച്ചുവിടണമെന്നാണ് നി‍ർദ്ദേശം. കാസർക്കോട് സോയിൽ പൈപ്പിംഗ് മേഖലയിലൂടെയും പാത പോോകുന്നു. എംബാങ്ക്മെൻറ് അഥവാ തറ നിരപ്പിൽ നിന്നും ഉയർത്തിക്കെട്ടുന്ന 293 മീറ്റ‌ ദൂരത്തില പാത നീർമ്മാണത്തിലെ ആശങ്കയും ഡിപിആർ പങ്ക് വെക്കുന്നു. നിർമ്മാണ സമയത്ത് വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. പക്ഷെ നിർമ്മാണം തീർന്നാൽ പ്രശ്നമില്ലെന്നാണ് അവകാശവാദം. അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴയും മണ്ണിടിച്ചിലും സിൽവർ ലൈനും കനത്ത ഭീഷണിയാണെന്നാണ് പാരിസ്ഥിതിക ആഘാത പഠനത്തിൽ നിന്നുള്ള നിഗമനം.

സെൻ്റർ ഫോർ എൻിവിറോൺമെന്റ് ആൻ്റ് ഡെവലപ്മെൻ്റാണ് പാരിസ്ഥിതിക പഠനം നടത്തിയത്. വിശദമായല്ല ഈ പഠനം എന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. സാമൂഹ്യാഘാത പഠനം പ്രധാനമാണെന്നിരിക്കെ ഈ റിപ്പോ‍ർട്ട് ഡിപിആറിളെ ആശങ്കകളും പരിഹരിക്കണമെന്നുമുള്ള ആവശ്യവും ഇനി ഉയരും .

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് മർദനം; പൊലീസ് അന്വേഷണം ആരംഭിച്ചു
പിണറായിക്കും എം വി ഗോവിന്ദനും എതിരെ രൂക്ഷവിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം; പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് നേതാക്കൾ