
മലപ്പുറം: ഇനി താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും എല്ലാത്തിൽ നിന്നും വിരമിച്ചിരിക്കുകയാണെന്നും മെട്രോ മാൻ ഇ ശ്രീധരൻ. ഇനി അതിവേഗ റെയിൽപാത എന്ന ലക്ഷ്യം മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗ റെയിൽപാത യാഥാർത്ഥ്യമായാൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരെത്താൻ 3 മണിക്കൂർ 15 മിനിട്ട് മാത്രമേ എടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ ഇനി ഒരു ഇലക്ഷനും ഇല്ല. എല്ലാത്തിൽ നിന്നും വിരമിച്ചിരിക്കുകയാണ്. ഹൈസ്പീഡ് റെയിൽവെ ലൈൻ എങ്ങനെയെങ്കിലും കൊണ്ടുവരിക എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ. ഹൈസ്പീഡ് പാത വന്നാൽ തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ തുടങ്ങിയ വിമാനത്താവളങ്ങളെ കണക്ട് ചെയ്യാനാവും"- ശ്രീധരൻ പറഞ്ഞു.
അതിവേഗ റെയില്‍പാത വന്നാല്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്താനുള്ള സമയം വെറും രണ്ടര മണിക്കൂറായിരിക്കുമെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ എത്താന്‍ 3.15 മണിക്കൂര്‍ മാത്രമായിരിക്കും വേണ്ടിവരിക. തിരുവനന്തപുരം-കൊച്ചി യാത്രക്ക് വേണ്ടിവരിക 1.20 മണിക്കൂര്‍ മാത്രമായിരിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. തുടക്കത്തില്‍ എട്ട് കോച്ചുകളായിരിക്കും ട്രെയിനില്‍ ഉണ്ടാകുക. 560 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സൗകര്യം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
14 സ്റ്റേഷന്‍ എന്നായിരിക്കും ആദ്യ പ്ലാന്‍. അത് പിന്നീട് 22 ആയി ഉയര്‍ത്തും. ആദ്യ സ്റ്റോപ്പ് തിരുവനന്തപുത്തായിരിക്കും. തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, കരിപ്പൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിങ്ങനെയായിരിക്കും സ്‌റ്റേഷനുകള്‍. എറണാകുളത്ത് ബൈപ്പാസിനോട് അടുപ്പിച്ചായിരിക്കും സ്റ്റേഷന്‍ വരിക. കാസര്‍കോട് നിന്ന് യാത്രക്കാര്‍ കുറവാണെന്നാണ് പഠനം കണ്ടെത്തിയത്. അതുകൊണ്ട് കാസര്‍കോട് ഒഴിവാക്കി. പിന്നീട് ആവശ്യമെങ്കില്‍ കൂട്ടി ചേര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam